Monday, December 5, 2022
HomeGulfഅവശ്യസാധനങ്ങളുടെ വില വർധന തടയാൻ നടപടികളുമായി യു എ ഇ

അവശ്യസാധനങ്ങളുടെ വില വർധന തടയാൻ നടപടികളുമായി യു എ ഇ

യു എ ഇ : 9 ഇന അവശ്യസാധനങ്ങളുടെ വില വർധന തടയാൻ നടപടികളുമായി യു എ ഇ. അവയുടെ വില വർധിപ്പിക്കാൻ സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതി തേടണമെന്ന് അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള പുതിയ നയത്തിന് മന്ത്രിസഭ അനുമതി നൽകി. എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, കോഴി, പയർ വർഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നീ അവശ്യസാധനങ്ങളുടെ വില വർധനക്കാണ് ഇനി മുതൽ അനുമതി തേടേണ്ടത്. ഇത് പ്രാഥമിക പട്ടിക മാത്രമാണെന്നും ആവശ്യമനുസരിച്ചു കൂടുതൽ ഉത്പന്നങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. സാധാരണക്കാരെ വില വർധനയിൽ നിന്ന് സംരക്ഷിക്കാനും വിതരണക്കാരും ഉപഭോക്താക്കളും ഉത്പാദകരും തമ്മിലെ ബന്ധം കൂടുതൽ ഫലപ്രദമാക്കാനുമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Most Popular