Thursday, August 5, 2021
Home News Kerala ഊബർ ഡ്രൈവർ കൊല്ലപ്പെട്ട നിലയിൽ: പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം

ഊബർ ഡ്രൈവർ കൊല്ലപ്പെട്ട നിലയിൽ: പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയ്ക്ക് സമീപം യൂബർ ഡ്രൈവറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യൂബർ ഡ്രൈവറായി ജോലി ചെയ്തിരുന്ന സമ്പത്ത് എന്നയാളെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കഴുത്തിലും കാലിലും കുത്തേറ്റ നിലയിലായിരുന്ന മൃതദേഹം. സംഭവത്തിൽ 2 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൊലയ്ക്ക് പിന്നിൽ ലഹരിമരുന്ന് കടത്തുന്ന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. നിലവിൽ കസ്റ്റഡിയിൽ എടുത്തുവർക്ക് ക്രിമിനൽ ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.

Most Popular