Saturday, July 24, 2021
Home Newsfeed ക്രിസ്റ്റിയാനോക്ക് പിന്നാലെ സ്‌പോണ്‍സര്‍മാര്‍ക്ക് പണി കൊടുത്ത് പോഗ്ബയും ലോക്കടെല്ലിയും; അനുവദിക്കാനാവില്ലെന്ന് യുവേഫ

ക്രിസ്റ്റിയാനോക്ക് പിന്നാലെ സ്‌പോണ്‍സര്‍മാര്‍ക്ക് പണി കൊടുത്ത് പോഗ്ബയും ലോക്കടെല്ലിയും; അനുവദിക്കാനാവില്ലെന്ന് യുവേഫ

പാരിസ്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്ക കോള ബോട്ടിലുകള്‍ എടുത്തു മാറ്റിയതിനെ അനുകരിച്ച് കൂടുതല്‍ താരങ്ങള്‍ എത്തിയതോടെ മുന്നിറിയിപ്പുമായി യുവേഫ. യൂറോ കപ്പ് കോണ്‍ഫറന്‍സിനു മുന്‍പു കൊക്ക കോള ബോട്ടിലുകള്‍ എടുത്തു മാറ്റിയ ക്രിസ്റ്റ്യാനോയെ അനുകരിച്ച് ഫ്രഞ്ച് താരം പോള്‍ പോഗ്ബയും ഇറ്റാലിയന്‍ താരം ലോക്കാടെല്ലിയും മുന്നോട്ട് വന്നിരുന്നു. തുടര്‍ന്നാണ് ഓര്‍മപ്പെടുത്തലുമായി യൂറോപ്പിലെ ഫുട്‌ബോള്‍ ഭരണ സമിതിയായ യുവേഫ രംഗത്തെത്തിയത്.

ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാരുമായി ടീമുകള്‍ക്കു കരാര്‍ പരമായ ബാധ്യതയുണ്ടെന്നാണു യുവേഫ പറഞ്ഞത്. ടൂര്‍ണമെന്റിന്റെ വിജയത്തിനും യൂറോപ്പിലെ ഫുട്‌ബോള്‍ വികസനത്തിനുമായി എല്ലാവരുടെയും പങ്കാളിത്തം അനിവാര്യമാണെന്നും യുവേഫ ടീമുകളെ അറിയിച്ചു.

മാധ്യമങ്ങളോടു സംസാരിക്കുന്നതിനു മുന്‍പു ക്രിസിറ്റിയാനോ റൊണാള്‍ഡോ സമീപം ഇരുന്ന കൊക്ക കോള ബോട്ടിലുകള്‍ മാറ്റി വെള്ളക്കുപ്പി സ്ഥാപിച്ചതിനു പിന്നാലെ കൊക്ക കോളയുടെ വിപണി മൂല്യം 400 കോടി ഡോളറിലധികം ഇടിഞ്ഞിരുന്നു. ഫ്രാന്‍സ് ജര്‍മനി മത്സരത്തിനു ശേഷമുള്ള കോണ്‍ഫറന്‍സില്‍ ഫ്രഞ്ച് താരം പോള്‍ പോഗ്ബ സമാനമായ രീതിയില്‍ ഹെയ്‌നെക്കന്‍ ബീയര്‍ ബോട്ടിലാണ് എടുത്തു മാറ്റിയത്. യൂറോയുടെ സ്‌പോണ്‍സര്‍മാരില്‍ ഒരാളാണ് ഡച്ച് ബിയര്‍ നിര്‍മാതാക്കളായ ഹെയ്‌നെകന്‍.

കിസ്റ്റ്യാനോ കോള കുപ്പികള്‍ എടുത്തു മാറ്റിയ സംഭവത്തില്‍ കോക്ക കോള പത്രക്കുറിപ്പിറക്കി. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട്, രുചികളും… എന്നായിരുന്നു പത്രക്കുറിപ്പ്.

ഇന്നലെ സ്വിറ്റസര്‍ലന്റിനെതിരായ മല്‍സര ശേഷം ഇറ്റാലിയന്‍ താരം ലോക്കാടെല്ലിയും വാര്‍ത്താ സമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തു മാറ്റിയിരുന്നു. ഇതോടെയാണ് യുവേഫ മുന്നറിയിപ്പുമായി എത്തിയത്.
ALSO WATCH

Most Popular