മസ്കത്ത്: അടുത്ത മാസം മുതല്‍ ഒമാന്‍ പൗരന്മാര്ക്ക് വിസയില്ലാതെ ഉസ്ബെക്കിസ്ഥാനിലേക്ക് പ്രവേശിക്കാമെന്ന് താഷ്കന്റിലെ സുല്‍ത്താനേറ്റ് എംബസി അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ ഒമാന്‍ പൗരന്മാര്ക്ക് വിസയില്ലാതെ ഉസ്ബെക്കിസ്ഥാനില്‍ പത്ത് ദിവസം വരെ താമസിക്കാവുന്നതാണ്. അതേസമയം സ്വന്ത്യം രാജ്യത്തേക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തേക്കോ മടങ്ങാനുള്ള ടിക്കറ്റ് ഉണ്ടെങ്കിലാണ് ഉസ്ബെക്കിസ്ഥാനില്‍ ഈ കാലയളവില്‍ തങ്ങാനാവുകയെന്ന് എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.