Wednesday, December 7, 2022
HomeGulfലോകകപ്പ് ഉദ്‌ഘാടന മത്സരത്തിന് ശേഷം ജാപ്പനീസ് ആരാധകർ അൽ ബൈത്ത് സ്റ്റേഡിയം വൃത്തിയാക്കുന്ന വീഡിയോ വൈറൽ

ലോകകപ്പ് ഉദ്‌ഘാടന മത്സരത്തിന് ശേഷം ജാപ്പനീസ് ആരാധകർ അൽ ബൈത്ത് സ്റ്റേഡിയം വൃത്തിയാക്കുന്ന വീഡിയോ വൈറൽ

ദോഹ : ഖത്തറും ഇക്വഡോറും തമ്മിലുള്ള ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് ശേഷം പലരും സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങിപ്പോയിട്ടും ജാപ്പനീസ് ഫുട്ബോൾ ആരാധകർ പോകുന്നതിന് മുമ്പ് സ്റ്റേഡിയങ്ങൾ സൂക്ഷ്മമായി വൃത്തിയാക്കുന്ന വീഡിയോ ആണ് വൈറൽ ആയത്. പ്രശസ്ത ബഹ്‌റൈൻ യൂട്യൂബർ ഒമർ അൽ-ഫാറൂഖ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ സ്റ്റേഡിയത്തിൽ നിന്ന് ജനക്കൂട്ടം ഇറങ്ങിയതിന് ശേഷം വലിയ ബാഗുകളുമായി ജാപ്പനീസ് പ്രേക്ഷകർ സ്റ്റാൻഡ് വൃത്തിയാക്കുന്നതായി കാണാം.

വീഡിയോയിൽ, നിങ്ങൾ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ഒമർ ഫാറൂഖ് അവരോട് ചോദിക്കുന്നുണ്ട്. അവരിൽ ഒരാൾ തങ്ങൾ ജാപ്പനീസ്കാരാണെന്നും സ്ഥലങ്ങളെ ബഹുമാനിക്കുന്നതിനാൽ അവിടങ്ങളിൽ ചപ്പുചവറുകൾ ഉപേക്ഷിക്കില്ല എന്നും മറുപടി പറയുന്നു. പലരും സ്റ്റേഡിയത്തിൽ ഉപേക്ഷിച്ച പതാകകൾ ശേഖരിക്കുന്നത് കണ്ടുവെന്നും അവരെയും ബഹുമാനിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. വീഡിയോ ജനപ്രീതി നേടിയതോടെ സോഷ്യൽ മീഡിയയിൽ ജാപ്പനീസ് ആരാധകർക്ക് അഭിനന്ദനപ്രവാഹമാണ്.

Most Popular