Monday, May 10, 2021
Home Newsfeed കോവിഡ് നിയന്ത്രണ ലംഘനം: ജുമൈറയിലെ റെസ്‌റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു

കോവിഡ് നിയന്ത്രണ ലംഘനം: ജുമൈറയിലെ റെസ്‌റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു

ദുബൈ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷ പരിപാടി സംഘടിപ്പിച്ച ജുമൈറയിലെ റസ്റ്റോറന്റ് അധികൃതര്‍ പുട്ടിച്ചു. ആഘോഷ പരിപാടി സംഘടിപ്പിച്ചതിന് പുറമെ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമടക്കമുള്ള മറ്റ് നിബന്ധനകളും ലംഘിക്കപ്പെട്ടുവെന്ന് അധികൃതര്‍ കണ്ടെത്തി. ഈ സ്ഥാപനത്തിനെതിരെ ദുബൈ ഇക്കണോമി അധികൃതരും മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് നടപടിയെടുത്തത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ദുബൈ കണ്‍സ്യൂമര്‍ ആപ്പ് വഴിയോ 600545555 എന്ന നമ്പറില്‍ വിളിച്ചോ consumerrights.ae എന്ന വെബ്‌സൈറ്റ് വഴിയോ അധികൃതരെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

Most Popular