വാട്സ്ആപ്പില്‍ മള്‍ട്ടി-ഡിവൈസ് 2.0, മെസേജ് റിയാക്ഷന് ഫീച്ചറുകള്‍ ഉടന്‍ ഉപഭോക്താക്കളിലെത്തും. ഈ ഫീച്ചര്‍ ഇതിനകം തന്നെ ബീറ്റ പതിപ്പില്‍ ലഭ്യമാണ്. ഇതിനൊപ്പം ഐപാഡിനായുള്ള പതിപ്പും ഉടന്‍ യാഥാര്‍ത്ഥ്യമാകും.
മള്‍ട്ടി ഡിവൈസ് ഫീച്ചര്‍ ഉപയോഗിച്ച് നാല് ഉപകരണങ്ങളും ഒരു സ്മാര്‍ട്ട്ഫോണും വരെ ബന്ധിപ്പിക്കാന്‍ കഴിയും. ഫോണ്‍ കണക്റ്റ് ചെയ്യാതെ തന്നെ ഒന്നിലധികം ഉപകരണങ്ങളില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.
നിലവില്‍ വാട്സ്ആപ്പ് ഫോണിന് പുറമെ ഡെസ്ക്ടോപ്പിലെ വെബ് ബ്രൌസറില്‍ തുറക്കാനാവും. എന്നാല്‍, ഫോണില്‍ വാട്സ്ആപ്പ് ലോഗിന്‍ ചെയ്ത് ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ മറ്റ് ഉപകരണങ്ങളില്‍ ഇത്തരത്തില്‍ വാട്സ്ആപ്പ് ഉപയോഗിക്കാനാവൂ. എന്നാല്‍ മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ടില്‍ വരുന്ന പുതിയ മാറ്റം പ്രകാരം ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്ടഡ് അല്ലെങ്കിലും മറ്റ് ഉപകരണങ്ങളില്‍ വാട്സ്ആപ്പ് ഉപയോഗിക്കാം.
കൂടാതെ, വാബീറ്റ ഇന്‍ഫോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ആപ്പില്‍ മെസേജ് റിയാക്ഷന് ഫീച്ചര്‍ ചേര്‍ക്കാനും വാട്ട്സ്ആപ്പ് പദ്ധതിയിടുന്നു. ഈ ഫീച്ചര്‍ ഇതിനകം ഐ.ഒ.എസ് പതിപ്പില്‍ വന്നിട്ടുണ്ട്. ഇത് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് 2.21.20.8 ബീറ്റയിലും ലഭ്യമാണ്. ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ലൈക്കും റിയാക്ഷനുകളും നല്കാന് കഴിയുന്നത് പോലെ വാട്സ്ആപ്പില്‍ വരുന്ന സന്ദേശങ്ങള്‍ക്കും ലൈക്കും റിയാക്ഷനുകളും നല്‍കാനുള്ള ഫീച്ചര്‍ ആണ് ഇത്.
ALSO WATCH