Wednesday, December 1, 2021
HomeEdiotrs Pickവീണ്ടും അടിപൊളി ഫീച്ചറുകളുമായി വാട്‌സാപ്പ്; ഗ്രൂപ്പുകളെ ഒരുമിപ്പിക്കാന്‍ കമ്യൂണിറ്റി ഫീച്ചര്‍ വരുന്നു

വീണ്ടും അടിപൊളി ഫീച്ചറുകളുമായി വാട്‌സാപ്പ്; ഗ്രൂപ്പുകളെ ഒരുമിപ്പിക്കാന്‍ കമ്യൂണിറ്റി ഫീച്ചര്‍ വരുന്നു

ജനപ്രീയ സോഷ്യല്‍ മീഡിയ ആപ്പായ വാട്‌സ്ആപ്(WhatsApp) പുതിയ ഫീച്ചര്‍(new features) അവതരിപ്പിക്കുന്നു. ‘കമ്യുണിറ്റി'(community) എന്ന പുതിയ സംവിധാനം അവതരിപ്പിക്കാന്‍ വാട്‌സ് ആപ്പ് ഒരുങ്ങുന്നതായി വാബീറ്റഇന്‍ഫോ(WABetaInfo) റിപോര്‍ട്ട് ചെയ്തു.

അഡ്മിനുകള്‍ക്ക് ഗ്രൂപ്പുകള്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് കമ്യൂണിറ്റി സംവിധാനം. അഡ്മിന് സമാന സ്വഭാവത്തിലുള്ള ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് ഗ്രൂപ്പ് വിപുലമാക്കി ഒറ്റ കമ്യൂണിറ്റിയാക്കാമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ആകര്‍ഷണം. ‘കമ്യൂണിറ്റി ഇന്‍വൈറ്റ് ലിങ്ക് വഴി ചേരാന്‍ ആളുകളെ ക്ഷണിക്കാനും അഡ്മിനുകള്‍ക്ക് കഴിയും.

ഒരാള്‍ ഒരു കമ്യൂണിറ്റിയില്‍ ചേര്‍ന്നാല്‍ അതിലുള്ള എല്ലാ ഗ്രൂപ്പുകളിലും പ്രവേശനം ലഭിക്കില്ല. ഗ്രൂപ്പ് പ്രൊഫൈല്‍ ഐക്കണുകള്‍ വൃത്താകൃതിയിലും കമ്യൂണിറ്റി ഐക്കണുകള്‍ ചതുരാകൃതിയിലുമാകും. പുതിയ ഫീച്ചര്‍ വികസന ഘട്ടത്തിലാണൈന്നും വാബീറ്റഇന്‍ഫോ റിപോര്‍ട്ട് ചെയ്തു.

കമ്യൂണിറ്റിയിലുള്ള എല്ലാ ഗ്രൂപ്പുകളെയും ഒരുമിച്ച് മാനേജ് ചെയ്യുന്നതിനുള്ള പുതിയ ടൂളുകളും അഡ്മിന് ലഭ്യമാവും.

വൈകിയാലും മെസേജ് ഡിലീറ്റ് ചെയ്യാം
whtasapp delete for everyone
വാട്ട്‌സ് ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശം സ്വന്തം മൊബൈലിലും മറുവശത്തുള്ളയാളുടെ മൊബൈലിലും ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ആണ് Delete for Everyone. എന്നാല്‍, നിശ്ചിത സമയം കഴിഞ്ഞാല്‍ നിലവില്‍ ഈ ഒപ്ഷന്‍ ലഭിക്കില്ല. എന്നാല്‍ പുതിയ അപ്പ്ഡേറ്റില്‍ ഈ ടൈം ലിമിറ്റ് എടുത്തു കളയുന്നതായാണ് റിപോര്‍ട്ട്. അതോട് കൂടി അയച്ച സന്ദേശങ്ങള്‍ എത്ര വൈകിയാലും ഡിലീറ്റ് ചെയ്യാനാവും.

Most Popular