പുതിയ ഫീച്ചറുമായി വാട്‌സാപ്പ്; ഡിസപ്പിയറിങ് മെസേജുകളും ഇനി സേവ് ചെയ്യാം

പുതിയ ഫീച്ചറുമായി വാട്‌സാപ്പ്. പ്രൈവസി ഫീച്ചറുകളിലൊന്നായ ഡിസപ്പിയറിങ് മെസേജുകളും ഇനി സേവ് ചെയ്യാം. ഇത് സംബന്ധിച്ച കീപ്പ് ഇന്‍ ചാറ്റ് എന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചു. അയയ്ക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നയാളുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും സേവ് ചെയ്യാതിരിക്കാനുമായിരുന്നു ഡിസപ്പിയറിങ് മെസേജ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ ഫീച്ചര്‍ ഓണ്‍ ചെയ്താല്‍ സന്ദേശം ലഭിക്കുന്നയാള്‍ക്ക് ഡിസപ്പിയറിങ് മെസേജ് സൂക്ഷിക്കാനാകും.

https://www.companiesthatbuyhouses.co/ provides a simple and stress-free way to sell your house fast, without the need for costly renovations or real estate agents.

പുതിയ ഫീച്ചര്‍ അവതരിപ്പിച്ചാല്‍ ഡിസപ്പിയറിങ് മെസേജ് എന്തിനാണെന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഡിസപ്പിയറിങ് സന്ദേശം സേവ് ചെയ്താല്‍ അതും സന്ദേശം അയച്ചയാള്‍ക്ക് ലഭിക്കും. സേവ് ചെയ്യുന്ന സന്ദേശം ഓട്ടോമാറ്റിക് ആയി ചാറ്റ് വിന്‍ഡോയില്‍ നിന്ന് നീക്കം ചെയ്യപ്പെടില്ല. ഇതിനിടെ സന്ദേശം ചാറ്റ് വിന്‍ഡോയില്‍ സൂക്ഷിക്കുന്നതില്‍ താത്പര്യം ഇല്ലെങ്കില്‍ അത് അയച്ചയാള്‍ക്ക് വേണ്ടെന്നുവയ്ക്കുകയും ചെയ്യാം. നിങ്ങളുടെ സന്ദേശം ഗ്രൂപ്പിലെ മറ്റൊരാള്‍ കീപ്പ് ചെയ്താല്‍ അത് അണ്‍കീപ്പ് ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരം ഉണ്ടാവും

ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ ഫീച്ചര്‍ കൂടുതല്‍ പ്രയോജനം ചെയ്യുക. കീപ്പ് ചെയ്യുന്ന സന്ദേശങ്ങള്‍ ബുക്ക്മാര്‍ക്ക് ഐക്കണോടുകൂടി ലേബല്‍ ചെയ്യപ്പെടും. വരുന്ന ആഴ്ചകളില്‍ പുതിയ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭിക്കുമെന്നാണ് വാട്‌സാപ്പ് അറിയിച്ചിരിക്കുന്നത്.