Thursday, January 20, 2022
HomeNewsNationalവർക്ക് ഫ്രം ഹോം തൊഴിൽ രീതിയാക്കാനൊരുങ്ങി കേന്ദ്രം

വർക്ക് ഫ്രം ഹോം തൊഴിൽ രീതിയാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് വർക്ക് ഫ്രം ഹോം തൊഴിൽ രീതിയാക്കാനൊരുങ്ങി കേന്ദ്രം. ഇതിനായുള്ള വിപുലമായ പദ്ധതികളാണ് കേന്ദ്രം തയ്യാറാക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭാവിയിലെ തൊഴിൽ സാധ്യതകളും അവസരങ്ങളും എങ്ങനെയാകും എന്നതു മുന്നിൽക്കണ്ട് അതുമായി പൊരുത്തപ്പെടുന്നതിനുള്ള മാറ്റങ്ങളാണു കേന്ദ്രം ലക്ഷ്യമിടുന്നത്. ർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ തൊഴിൽസമയം കൃത്യമായി നിശ്ചയിക്കും. ഇന്റർനെറ്റ്, വൈദ്യുതി എന്നിവയ്ക്കുവരുന്ന ചെലവിന് വ്യവസ്ഥയുണ്ടാകും. പോർചുഗലിലെ നിയമനിർമാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. നിലവിൽ ഇന്ത്യയിൽ വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് വർക്ക് ഫ്രം ഹോം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങൾ തയാറാക്കുന്നത്.

Most Popular