ഫിഫ ലോകകപ്പ്: ടൂർണമെന്റിനിടെ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം

ഖത്തർ: അടുത്ത മാസത്തെ ആരംഭിക്കുന്ന ലോകകപ്പിനോടനുബന്ധിച്ച് ഭൂരിഭാഗം സർക്കാർ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. 80% തൊഴിലാളികളും നവംബർ 1 നും ഡിസംബർ 19 നും ഇടയിൽ വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചത്. സന്ദർശകരുടെ വലിയ പ്രവാഹത്തിന് രാജ്യം തയ്യാറെടുക്കുന്നതിനാൽ ടൂർണമെന്റിന് രണ്ടാഴ്ച മുമ്പ് സ്കൂൾ സമയം കുറക്കുകയും അതിന് ശേഷം ലീവും പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം.