Saturday, October 1, 2022
HomeGulfഫിഫ 2022: ബൗദ്ധിക സ്വത്തവകാശ വിഷയങ്ങളിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് പരിശീലനം നൽകി

ഫിഫ 2022: ബൗദ്ധിക സ്വത്തവകാശ വിഷയങ്ങളിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് പരിശീലനം നൽകി

ദോഹ : ഫിഫ ലോകകപ്പ് ഖത്തർ 2022 ലെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയുടെ ജുഡീഷ്യൽ ഓഫീസർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയം (MoCI), ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ (FIFA), സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (SC) എന്നിവയുടെ സഹകരണത്തോടെ തിങ്കളാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

പ്രധാന അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് ആവശ്യമായ സംരക്ഷണം നൽകുക,
ന്യായമായ മത്സരം വളർത്തുക, ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം വാങ്ങാതെ ഫിഫയുടെയും ഫിഫ ലോകകപ്പ് ഖത്തർ 2022 ഉൽപ്പന്നങ്ങളുടെയും അനധികൃത ഉപയോഗം തടയുക തുടങ്ങിയ കാര്യങ്ങൾ ശിൽപശാലയിലൂടെ പരിശീലിപ്പിക്കും. വാണിജ്യ വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവയിൽ നിന്നുള്ള 90 ഓളം ഉദ്യോഗസ്ഥർ ആദ്യ ദിനത്തിൽ പങ്കെടുത്തു.

Most Popular