Sunday, November 27, 2022
HomeGulfലോകകപ്പ് ഖത്തറിന്റെ പ്രതിച്ഛായ മാറ്റുമെന്ന് ഖത്തർ 2022 ഫിഫ ലോകകപ്പ് സിഇഒ

ലോകകപ്പ് ഖത്തറിന്റെ പ്രതിച്ഛായ മാറ്റുമെന്ന് ഖത്തർ 2022 ഫിഫ ലോകകപ്പ് സിഇഒ

ദോഹ : ഖത്തറിനെ സംഘർഷ മേഖലയായി വരച്ച ചിത്രം 2022 ലെ ഫിഫ ലോകകപ്പ് തിരുത്തുമെന്ന് ഫിഫ ലോകകപ്പ് ഖത്തർ 2022 സിഇഒ നാസർ അൽ ഖാതർ. ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതായി പ്രഖ്യാപിച്ച ആദ്യ ദിവസം മുതൽ ഖത്തറിനെതിരെ നിലകൊണ്ട പത്രങ്ങളെയും ഓൺലൈൻ മാധ്യമങ്ങളെയും ഞങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന് അൽ ജസീറയോട് സംസാരിച്ച അൽ ഖതർ വ്യകതമാക്കി. ടൂർണമെന്റിന്റെ ആതിഥേയത്വം പ്രഖ്യാപിച്ചതിന്റെ ആദ്യ നിമിഷം മുതൽ ഖത്തർ കടുത്ത പ്രചാരണത്തിന് വിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഈ ടൂർണമെന്റ് തങ്ങളുടെ കുത്തകയാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ വിശ്വസിക്കുന്നു. ചില വിമർശനങ്ങൾക്ക് രാഷ്ട്രീയവും വംശീയവുമായ ലക്ഷ്യങ്ങളുണ്ടായിരുന്നു, അറബ്, ഇസ്ലാമിക രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുക എന്ന ആശയത്തിന് സ്വീകാര്യത ഉണ്ടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു, മാധ്യമങ്ങളിലായാലും പ്രതികരണം ആവശ്യമുള്ള വിമർശനങ്ങളെ ഖത്തർ കൈകാര്യം ചെയ്യുകയും അല്ലാത്തവയെ നിയമപരമായ നേരിടുകയും ചെയ്തിട്ടുണ്ട്. ടൂർണമെന്റിലും അതിന്റെ വിജയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിനുള്ള ടിക്കറ്റുകൾക്കായി 40 ദശലക്ഷം അപ്ലിക്കേഷൻ ആണ് ഖത്തറിന് ലഭിച്ചിട്ടുള്ളത്. മൂന്ന് ദശലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞിട്ടുണ്ട്.

Most Popular