‘ഡ്രൈവ് ഇൻ വിവാഹച്ചടങ്ങു’മായി യുഎഇയിലെ മലയാളി ദമ്പതികൾ

malayalee couples

കൊവിഡ് കാലത്ത് ‘ഡ്രൈവ് ഇന്‍ വിവാഹച്ചടങ്ങ്’ നടത്തിയാണ് യുഎഇയിലെ മലയാളി ദമ്പതികള്‍ വ്യത്യസ്തരാകുന്നത്. യുഎഇയിലെ ദുബായില്‍ നടന്ന മുഹമ്മദ് ജസീം-അല്‍മാസ് അഹ്മദ് ദമ്പതികളുടെ വിവാഹച്ചടങ്ങുകളാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. തങ്ങളുടെ വീടിനു മുന്നില്‍ ഒരു ആര്‍ച്ച് ഉണ്ടാക്കി നവവധുവും വരനും നില്‍ക്കുകയും കല്യാണത്തിന് എത്തിയവര്‍ ആര്‍ച്ചിനു പുറത്ത് വാഹനം നിര്‍ത്തി ആശംസിക്കുകയുമാണ് ചടങ്ങ്. അതിഥികളോട് അല്പ സമയം വാഹനം നിര്‍ത്താനും ആശംസകള്‍ അറിയിച്ച്, ഒരു ഫോട്ടോ എടുത്തതിനു ശേഷം ഡ്രൈവ് ചെയ്ത് പോകാനും തങ്ങള്‍ ആവശ്യപ്പെട്ടു എന്ന് വരന്‍ ജസീം പറയുന്നു. കാറിനുള്ളില്‍ നിന്ന് ഇറങ്ങരുതെന്നും ട്രാഫിക്ക് തടസപ്പെടുത്തരുതെന്നും അതിഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തങ്ങളുടെ ബന്ധുക്കളില്‍ അധികവും പ്രായം കൂടിയവരാണ്. ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെടുന്ന അവരുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും ജസീം കൂട്ടിച്ചേര്‍ത്തുഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യുഎഇയില്‍ വളര്‍ന്നവരാണ് ജസീമും അല്‍മാസും. എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ഏറോനോട്ടിക്കല്‍ എഞ്ജിനീയറാണ് ജസീം. അല്‍മാസ് അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്