
അസിഡിറ്റിക്കുമുണ്ട് പരിഹാരം
ഗ്യാസ്, അസിഡിറ്റി തുടങ്ങിയവ മിക്കവാറും പേരെ അലട്ടുന്ന ഒന്നാണ്. ഇത്തരം അസ്വസ്ഥകള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമാണ്. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ദഹനക്കുറവ്, ഗ്യാസ്, വായ്പുണ്ണ്, നെഞ്ചുവേദന തുടങ്ങിയവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ അസിഡിറ്റി ഒഴിവാക്കാവുന്നതാണ്. അസഡിറ്റി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക എന്നതാണ് അസിഡിറ്റി വരാതിരിക്കാനായി ആദ്യം ചെയ്യേണ്ടത്. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണശീലം പിന്തുടരുക.
അമിതവണ്ണവും അസിഡിറ്റിയ്ക്ക് ഒരു കാരണമാണ്. അതിനാല്‍ തന്നെ ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനോടൊപ്പം വ്യായാമം പരിശീലിക്കുന്നതും അസിഡിറ്റി തടയാന്‍ സഹായിക്കും.
എല്ലാ ദിവസവും കൃത്യ സമയത്ത് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുകയും വേണം.
ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാന്‍ കാരണമാകും.
ധാരാളം വെള്ളം കുടിക്കുക എന്നതാണ് മറ്റൊന്ന്. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്.
ഭക്ഷണം സാവധാനം കഴിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാല്‍ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാന്‍ കാരണമാവുകയും ചെയ്യും.