Saturday, July 24, 2021
Home Ediotrs Pick പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക സഹായം

പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക സഹായം

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു. കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെയും വിദേശത്ത് നിന്ന് മടങ്ങി വന്നവരുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്കാണ് സഹായം കിട്ടുക.

25,000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. www.norkaroots.org ല്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ New registration ഓപ്ഷനില്‍ നാളെ (23/6/2021) അപേക്ഷിക്കാമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. വിവരങ്ങള്‍ norkaroots.org ല്‍ ലഭിക്കും.
ALSO WATCH

Most Popular