Sunday, July 25, 2021
Home Special Health Scan കാരണമെന്തെന്നറിയാതെ ഗില്ലൻ ബാരി സിൻഡ്രോം; പക്ഷാഘാതം വരെ സംഭവിക്കാം

കാരണമെന്തെന്നറിയാതെ ഗില്ലൻ ബാരി സിൻഡ്രോം; പക്ഷാഘാതം വരെ സംഭവിക്കാം

നുഷ്യന്റെ പെരിഫറൽ നാഡിവ്യവസ്ഥയിലെ ആരോഗ്യകരമായ നാഡികോശങ്ങളിലെ രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്ന രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം. ശക്തിക്ഷയം, മരവിപ്പ്, തരിപ്പ് തുടങ്ങിയവ ഉണ്ടായി അവസാനം ഇത് പക്ഷാഘാതത്തിന് വരെ കാരണമാകുന്നു. ഈ രോഗത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഇത് സാധാരണയായി ആമാശയത്തിലോ കുടലിലോ ശ്വാസകോശത്തിലോ ഉണ്ടാകുന്ന അണുബാധ മൂലവും ഉണ്ടാകാറുണ്ട്. ലക്ഷത്തിൽ ഒരാളെ മാത്രം ബാധിക്കുന്ന അസാധരണ രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കൽ ഡിസോഡേഴ്‌സ് ആൻഡ് സട്രോക്ക് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.

ഈ രോഗത്തിന് പ്രത്യേക മരുന്നുകൾ ഇത് വരെ കണ്ട് പിടിച്ചിട്ടില്ല. എന്നാൽ ചികിത്സ കൊണ്ട് രോഗത്തിന്റെ ദൈർഘ്യവും തീവ്രതയും കുറയ്ക്കാൻ സാധിക്കും. രണ്ട് തരത്തിലുള്ള ഗില്ലൻ ബാരി ഉണ്ട്. കൂടുതലായും കാണുന്നത് അക്യൂട്ട് ഇൻഫ്‌ളാമേറ്ററി ഡിമൈലിനേറ്റിംഗ് പോളിറാഡിക്യുലോനെറോപ്പതി(സി ഐ ഡി പി)യാണ്. ഇത് കൂടുതലായി നാഡിവ്യവസ്ഥയിലെ നാഡിതന്തുക്കളെ പൊതിഞ്ഞിരിക്കുന്ന നാരുകളെ(മൈലിൻ)യാണ് തകരാറിലാക്കുന്നത്. രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നത് മില്ലർ ഫിഷർ സിൻഡ്രോമാണ്. ഇത് തലയോട്ടിയിലെ ഞരമ്പുകളെയാണ് ബാധിക്കുന്നത്.

അതിസാരമോ ശ്വാസകോശ സംബന്ധമായ അണുബാധയുള്ള മൂന്നിൽ രണ്ട് രോഗികളിൽ ഗില്ലൻ ബാരി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് രോഗപ്രതിരോധ നിവാരണകേന്ദ്രം പറയുന്നു. ക്യാംപിലി ബാക്ടർ ജെജുനി അണുബാധ ഗില്ലൻ ബാരിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ ജനസംഖ്യയിലുണ്ടാകുന്ന അതിസാരത്തിന്റെ പ്രധാന കാരണം ക്യോംപിലിബാക്ടർ ആണ്. ഈ അണുബാധ ഗില്ലൻ ബാരി ഉണ്ടാകുന്നതിനുള്ള പ്രധാന ഘടകമാണ്. ഈ ബാക്ടീരിയയെ പ്രധാനമായും കാണുന്നത് വേവിക്കാത്ത ഭക്ഷണങ്ങളി(പ്രത്യേകിച്ച് മാംസങ്ങളിൽ)ലാണ്.

ഗില്ലൻ ബാരിയുമായി ബന്ധപ്പെട്ട പ്രധാന അണുബാധകൾ

 1.  ജലദോഷം
 2. സൈറ്റോമെഗലോവൈറസ് (സിഎംവി )
 3. എപ്‌സറ്റെയിൻ ബാർ വൈറസ് അഥവാ മോണോന്യൂക്ലിയസസ്്്
 4.  മൈക്ലോപ്ലാസ്മ ന്യുമോണിയ- അവയവങ്ങളിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണിത്
 5. എച്ച്‌ഐവി അഥവാ എയ്ഡ്‌സ്

ആരിൽ എപ്പോൾ വേണമെങ്കിലും ഈ രോഗം വരാനുള്ള സാധ്യതയുണ്ടെങ്കിലും മുതിർന്നവരിലാണ് ഇത് സാധാരണയായി കാണുന്നത്. അസാധാരണ കേസുകളിൽ ചികിത്സ ലഭ്യമാക്കിയതിന് ശേഷം രോഗികളിൽ അസുഖം ആഴ്ചകളോളമോ ദിവസങ്ങളോളമോ നീണ്ട് നിൽക്കാറുണ്ട്. എഫ്ഡിഎക്കും സിഡിസിക്കും മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പാർശ്വഫലങ്ങൾ കണ്ടെത്തുന്നതിനും സംവിധാനങ്ങളുണ്ട്.

ലക്ഷണങ്ങൾ

ഗില്ലൻ ബാരി സിൻഡ്രോം മനുഷ്യശരീരത്തിലെ പെരിഫറൽ നാഡിവ്യവസ്ഥയിലെ രോഗപ്രതിരോധശേഷിയെ ആക്രമിച്ച് നശിപ്പിക്കുന്നു. പെരിഫറൽ നാഡിവവ്യവസ്ഥയിലെ ഞരമ്പുകൾ തലച്ചോറിനെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയും പേശികളിലേക്ക് സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നു. ഈ ഞരമ്പുകൾക്ക് തകരാർ സംഭവിച്ചാൽ പേശികൾക്ക് തലച്ചോറിൽ നിന്ന് ലഭിക്കുന്ന സിഗ്‌നലുകളോട് പ്രതികരിക്കാൻ കഴിയില്ല. ഇതിന്റെ ആദ്യലക്ഷണമായി കാണുന്നത് കാൽവിരൽ, പാദം, കാൽ എന്നിവിടങ്ങളിൽ തരിപ്പ് അനുഭവപ്പെടുക എന്നതാണ്. പിന്നീട് ഈ തരിപ്പ് കൈകളിലേക്കും വിരലുകളിലേക്കും ബാധിക്കുന്നു. രോഗലക്ഷണങ്ങൾ വളരെ വേഗത്തിൽ തന്നെ പ്രകടമാകും. ചില രോഗികളിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗലക്ഷണം കണ്ടെത്താറുണ്ട്.

 1.  കൈ വിരലുകളിലും കാൽ വിരലുകളിലും തരിപ്പ്
 2.  കാലുകളിൽ പേശി ബലഹീനത ഉണ്ടാകുന്നു. ഇത് പിന്നീട് ശരീരത്തിലേക്ക് ബാധിക്കുന്നു
 3. നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക
 4. മുഖം, കണ്ണ്, വായ എന്നിവ ചലിപ്പിക്കുന്നതിന് ബുദ്ധിമുട്ട്
 5. കഠിനമായ നടുവേദന
 6.  മൂത്രസഞ്ചി നിയന്ത്രണം നഷ്ടമാകൽ
 7. വേഗത്തിലുള്ള ഹൃദയമിടിപ്പ്
 8. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്
 9.  പക്ഷാഘാതം

ഗില്ലൻബാരി കണ്ടുപിടിക്കുക എന്നത് പ്രയാസമാണ്. കാരണം, ഇതിന്റെ രോഗലക്ഷണങ്ങൾ മറ്റ് ന്യൂറോളജിക്കൽ രോഗങ്ങൾ അല്ലെങ്കിൽ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ബോട്ടുലിസം, മെനിഞ്ചൈറ്റിസ് അല്ലെങ്കിൽ ഹെവി മെറ്റൽ വിഷബാധ എന്നിവയുമായി വളരെ സാമ്യമുള്ളതാണ്. ഇത്തരം അസുഖക്കാർ ഡോക്ടറോട് എല്ലാ രോഗലക്ഷണങ്ങളെ സംബന്ധിച്ചും കൃത്യമായ വിവരം നൽകേണ്ടതാണ്.

ഗില്ലൻ ബാരി കണ്ടെത്തുന്നതിനുള്ള പരിശോധനകൾ

നട്ടെല്ലിൽ നിന്നുള്ള ദ്രാവക പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഈ ദ്രാവകത്തെ സെറിബ്രോസ്‌പൈനൽ ദ്രാവകം എന്ന് വിളിക്കുന്നു. രോഗബാധിതരുടെ ശരീരത്തിലെ പ്രോട്ടീന്റെ അളവ് കണ്ടെത്താനാണ് ഈ ദ്രാവകം പരിശോധിക്കക്കുന്നത്. ഗില്ലൻബാരിയുള്ള രോഗികളിൽ അവരുടെ സെറിബ്രോസ്‌പൈനൽ ദ്രാവകത്തിൽ സാധരണയിൽ കൂടുതൽ പ്രോട്ടീന്റെ അളവ് ഉണ്ടായിരിക്കും.

ഇലക്ട്രോമയോഗ്രേഫി
നാഡിപ്രവർത്തന പരിശോധനയാണ് ഇലക്ട്രോമയോഗ്രോഫി. നാഡികളുടെയോ പേശികളുടെയോ തകരാർ മൂലമാണോ ഇത് ഉണ്ടായതെന്ന് വൈദ്യുത പരിശോധനയിലൂടെയാണ് കണ്ടെത്തുന്നത്.

നാഡി ചാലക പരിശോധനകൾ

ചെറിയ വൈദ്യുത തരംഗങ്ങളോട് നിങ്ങളുടെ ഞരമ്പുകളും പേശികളും എത്രമാത്രം പ്രതികരിക്കുന്നുവെന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്ന പരിശോധനയാണിത്.

ചികിത്സ

ഗില്ലൻ ബാരി ബാധിതനായ ആളെ ആശപത്രിയിൽ പ്രവേശിപ്പിച്ച് സൂക്ഷ്മനിരീക്ഷണം നടത്തിയാണ് ചികിത്സ ലഭ്യമാക്കുന്നത്. വേഗം ചികിത്സി ആരംഭിച്ചില്ലെങ്കിൽ ഗുരുതരമാകുകയും പക്ഷാഘാതത്തിന് കാരണമാകുകയുെ ചെയ്യും. ഈ അവസ്ഥയിലേക്കെത്തുമ്പോഴേക്കും രോഗിക്ക് ശരിയായി ശ്വാസം എടുക്കാൻ കഴിയാതെ മരണം വരെ സംംഭവിച്ചേക്കാം എന്നാണ് വിദഗ്ധാഭിപ്രായം. നാഡീവ്യവസ്ഥ വീണ്ടെടുത്ത് രോഗപ്രതിരോധ ആക്രമണത്തിന്റെ കാഠിന്യം കുറക്കുകയും ശ്വാസകോശത്തിന്റെ പ്രവർത്തനം ശരിയായ രീതിയിലാക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം

പ്ലാസ്മ മാറ്റിവെക്കൽ

രോഗപ്രതിരോധവ്യവസ്ഥ ആന്റിബോഡികൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നു. ഇത് സാധാരണയായി ബാക്ടീരിയ, വൈറസ് പോലുള്ള ദോഷകരമായ അണുക്കളെ ആക്രമിക്കുന്നു. ഗില്ലൻ ബാരി ആദ്യം നശിപ്പിക്കുക രോഗപ്രതിരോധശേഷിയെയാണ്. പിന്നീട് ഇത് ഞരമ്പുകളെ നശിപ്പിക്കുന്നു. ഇതിനെ മറികടക്കുന്നതിനായി രക്തത്തിൽ നിന്ന് ഞരമ്പുകളെ ആക്രമിക്കുന്ന ആന്റിബോഡികളെ നീക്കം ചെയ്യുന്നതാണ് പ്ലാസ്മ മാറ്റിവെക്കൽ ചികിത്സ. ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിൽ നിന്ന് രക്തം നീക്കം ചെയ്യുന്നു. രക്തത്തിൽ നിന്ന് ആന്റിബോഡി നീക്കി തിരിച്ച് രക്തം കയറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഉയർന്ന അളവിൽ ഇമ്മ്യൂണോഗ്ലോബിൻ നൽകുന്നത് ഗില്ലൻ ബാരി ഉണ്ടാക്കുന്ന ആന്റിബോഡികളെ തടയാൻ സഹായിക്കും. പ്ലാസ്മ മാറ്റിവെക്കലും ഇന്ററാവെനിസ് ഇമ്മ്യൂണോഗ്ലോബിനും ഈ രോഗത്തിന് ഓരേ പോലെ ഫലപ്രദമാണ്.

ഗില്ലൻ ബാരിയിൽ നിന്ന് മോചനം ലഭിക്കുന്നതിന് സമയം എടുക്കുമെങ്കിലും ചില ആളുകളിൽ ചികിത്സ വേഗം ഫലപ്രദമാകാറുണ്ട്. രണ്ട് മുതൽ നാലാഴ്ച കൊണ്ടാണ് രോഗലക്ഷണങ്ങൾ കാണിക്കുക. കൃത്യമായ ചികിത്സയിലൂടെ കുറച്ച് വർഷങ്ങൾ കൊണ്ടോ കുറച്ച് ആഴ്ചകൾ കൊണ്ടോ അസുഖം ഭേദമാകാം. 6-12 വരെ മാസങ്ങൾ കൊണ്ടാണ് മിക്ക രോഗികളും സുഖം പ്രാപിക്കുന്നത്. ഗില്ലൻ ബാരി ബാധിച്ച 80 ശതമാനം ആളുകളും ആറ് മാസം കൊണ്ട് സ്വയം നടക്കാൻ തുടങ്ങാറുണ്ട്. 60 ശതമാനം പേരിൽ ഒരു വർഷം കൊണ്ട് പേശി മസിലുകൾ സുഖപ്പെടും. 30 ശതമാനം പേരിൽ മൂന്ന് വർഷത്തോളം ചില പ്രശ്‌നങ്ങൾ തുടരാറുണ്ട്.

Most Popular