Friday, June 18, 2021
Home Special GM Library ഭയമെന്തെന്നറിയാൻ വായിക്കാം ഈ ഇന്ത്യൻ നോവലുകൾ…

ഭയമെന്തെന്നറിയാൻ വായിക്കാം ഈ ഇന്ത്യൻ നോവലുകൾ…

ഗോഥിക് കഥകൾക്കും നോവലുകൾക്കും ഇന്ത്യ ഒട്ടും തന്നെ പിറകിലല്ല. ഇരുപതാം നൂറ്റാണ്ടിലെ വായനയിൽ ഭൂതപ്രേതപിശാചുക്കളുടെയും അപസർപ്പകകഥകളുടെയും സ്വാധീനം വളരെയധികമായിരുന്നു. ഇന്ത്യൻ എഴുത്തുകാർ തങ്ങളുടെ എഴുത്തുകളിലേക്കാവാഹിച്ച ഭയാനകകഥാപാത്രങ്ങളെയും നോവലുകളെയും പരിചയപ്പെടുത്തുന്നു.

afterlife

ആഫ്റ്റർലൈഫ്

ഗോവൻ എഴുത്തുകാരിയായ ജസീക്കാ ഫെലെയ്റോ 2012-ൽ എഴുതിയ വിഖ്യാത നോവലാണ് ആഫ്റ്റർലൈഫ്. ഗോവയിൽ കുടുംബസംഗമത്തിനെത്തുന്ന ഫോൻസികാ ഫാമിലി തങ്ങൾക്കറിയാവുന്ന പ്രേതകഥകൾ മറ്റുള്ളവരുടെ അറിവിലേക്കായി പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. കഥകളിലെ പല കഥാപാത്രങ്ങളെയും പിന്നീട് പലസന്ദർഭങ്ങളിലായി കണ്ടുമുട്ടുന്നതും ഭീതിദമായ കെട്ടിടത്തിലെ താമസവും എല്ലാം ആഫ്റ്റർലൈഫിനെ തികച്ചും ഭയാനകമായ ഒരു നോവലാക്കി മാറ്റിയിരിക്കുന്നു.

ghosts of the silent hill

ഗോസ്റ്റ്സ് ഓഫ് ദ സൈലന്റ് ഹിൽസ്

അനിതാ കൃഷ്ണൻ എഴുതിയ നോവലാണിത്. തികച്ചും ഭീതിദമായ വായനാന്തരീക്ഷം സംജാതമാക്കുന്ന ഒന്ന്. ശുഭ്രവസ്ത്രധാരിയായ ഒരു സുന്ദരി ഒറ്റപ്പെട്ട വഴികളിലൂടെയും അരുവികളിലൂടെയും പുൽമേടുകളിലൂടെയും സഞ്ചരിച്ചുകൊണ്ട് തന്റെ ഇരയെ കണ്ടെത്തുന്നതാണ് പ്രമേയം.

india's most haunted

ഇന്ത്യാസ് മോസ്റ്റ് ഹോണ്ടഡ്

ഭങ്കാര കോട്ട, മലബാർ ഹിൽസ് ടവർ ഓഫ് സൈലൻസ്, ജമ്മുകശ്മീരിലെ കുപ്രസിദ്ധമായ ഖൂനി, നാല തുടങ്ങിയ സ്ഥലങ്ങളുമായി തന്റെ കഥകളെ ബന്ധപ്പെടുത്തിക്കൊണ്ടാണ് കെ. ഹരികുമാർ തന്റെ ഗോഥിക് ഫിക്ഷൻ രചിച്ചിരിക്കുന്നത്.

ghost stories of shimla hills

ഗോസ്റ്റ് സ്റ്റോറീസ് ഓഫ് ഷിംല ഹിൽസ്

മീനാക്ഷി ചൗധരി രചിച്ച ഈ പുസ്തകത്തിൽ പ്രകൃതിക്കതീതമായ വസ്തുക്കളെയും ആത്മാക്കളയും ഭൂതപ്രേത പിശാചുക്കളെയും കൊണ്ട് നിറഞ്ഞിരിക്കുന്നു.ഷിംലയിലെ ഒരു ഗ്രാമീണൻ ആണ് കഥ പറയുന്നത്.

A-FACE-IN-THE-DARK-list-of-books-written-by-ruskin-bond

എ ഫേസ് ഇൻ ദ ഡാർക് ആൻഡ് അദർ ഹോണ്ടിങ്സ്

റസ്കിൻ ബോണ്ട് എഴുതിയ ഉദ്വേഗഭരിതമായ കഥകളടങ്ങിയ പുസ്തകം. സാധാരണ പ്രേതകഥകളിൽ നിന്നും വ്യത്യസ്തമായ ഒരു വായനാനുഭവമാണ് ഈ പുസ്തകം തരുന്നത്. ആരും വിശ്വസിച്ചുപോകുന്ന ലളിതമായ കഥകൾ, അതേസമയം ഭയാനകമായതും. ബോണ്ടിന്റെ ആഖ്യാനശൈലിയാൽ സമ്പന്നമാണ് എ ഫേസ് ഇൻ ദ ഡാർക്.

Most Popular