തണ്ണീര്‍ മത്തന്‍ നായിക ഇനി തമിഴ് പേശും

മലയാളത്തില്‍ അത്ഭുതം സൃഷ്ടിച്ച തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന കൗമാര ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായ അനശ്വര രാജന്‍ തമിഴിലേക്കും ചുവട് വയ്ക്കുന്നു. എം ശരവണന്‍ സംവിധാനം ചെയ്യുന്ന രാങ്കി എന്ന സിനിമയിലൂടെയാണ് അനശ്വര തമിഴ് പ്രേക്ഷകരുടെയും മനം കവരാനെത്തുന്നത്. എം. മുരുഗദോസ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ തൃഷയാണ് പ്രധാന റോളിലെത്തുന്നത്. തൃഷയുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്ത അനശ്വരയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മഞ്ജുവാര്യരുടെ മകളായി ഉദാഹരണം സുജാതയിലൂടെയായിരുന്നു അനശ്വരയുടെ അരങ്ങേറ്റം.