സെലിബ്രിറ്റികള്‍ മാത്രമല്ല അവരുടെ കുടുംബവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. പ്രത്യേകിച്ചും സിനിമാ താരങ്ങള്‍. താരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടതുമാകും.
പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃതയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്. അല്ലി പിയാനോ വായിക്കുന്ന വീഡിയോ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മമ്മാസ് ബേബി എന്ന തലക്കെട്ടില്‍, വളര്‍ന്നുവരുന്ന സംഗീതജ്ഞ എന്നും അമ്മയുടെ അല്ലി എന്നും സുപ്രിയ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
വളരെ ആസ്വദിച്ച് സമീപത്തുളളതൊന്നും ശ്രദ്ധിക്കാതെയാണ് കുട്ടിത്താരം പിയാനോ വായിക്കുന്നത്. കൈവിരലുകള്‍ പിയാനോ കട്ടകളില്‍ ഓടിനടക്കുന്നതിനൊപ്പം പാട്ട് മൂളുന്നുമുണ്ട് അലംകൃത. പിയാനോ വായന കൊളളാമെന്നാണ് ആരാധകരുടെ അഭിപ്രായം.
View this post on Instagram
Mamma’s baby! #BuddingMusician#ChiefTroubleMakerAtHome#Mamma&Ally#MusicalTales😊😊#WednesdayVibes😀🧿