ദേശീയ പുരസ്കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കപ്പേളയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ റോഷന് മാത്യു, ശ്രീനാഥ് ഭാസി, അന്നബെന്‍, തന്വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ സിനിമ കൂടിയാണ് കപ്പേള. നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വിഷ്ണു വേണുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജിംഷി ഖാലിദാണ് ഛായാഗ്രഹണം.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന് ശ്യാമാണ് സംഗീത സംവിധാനം ഒരുക്കുന്നത്. അനീസ് നാടോടിയാണ് ചിത്രത്തിനായി കലാസംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊടുത്താസ്. നൗഫല്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. നിസാര്‍ റഹ്മത്താണ് വസ്ത്രാലങ്കാരം. ജയകുമാര്‍ മേക്കപ്പ് നിര്‍വ്വഹിക്കുന്നു.