Tuesday, May 18, 2021
Home Special GM Talkies നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

ഹൈദരാബാദ്: നടി വിജയശാന്തി കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുന്നു. നാളെ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരിക്കും വിജയശാന്തിയുടെ പാര്‍ട്ടി പ്രവേശനം. 2014 ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1997ല്‍ സജീവരാഷ്ട്രീയത്തിലേക്കിറങ്ങിയ താരം ആദ്യം ബിജെപിയിലായിരുന്നു.

പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭങ്ങളില്‍ ടിആര്‍എസ് തലവന്‍ കെസിആറുമായി അടുത്തതോടെ 2009ല്‍ ടിആര്‍എസില്‍ ചേര്‍ന്നു. പിന്നീടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Most Popular