ആയുഷ്മാന്‍ ഖുറാന ചിത്രം അന്ധാദുന്‍ മലയാളത്തിലേക്ക്; നായകനായി പൃഥ്വിരാജ്‌

Andhadhun's Malayalam remake

ദേശീയ പുരസ്‌കാരം ലഭിച്ച ആയുഷ്മാന്‍ ഖുറാന ചിത്രം അന്ധാദുന്‍ മലയാളത്തില്‍ ഒരുങ്ങുന്നു. ചിത്രത്തിലെ നായകനായി പൃഥ്വിരാജാണ് എത്തുന്നതെന്നാണ് വിവരം. പൃഥ്വിരാജിനൊപ്പം അഹാന കൃഷ്ണയും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ് സൂചന.

2018 ലാണ് അന്ധാദുന്‍ പുറത്തിറങ്ങിയത്. രാധിക ആപ്‌തേ, തബുവിന്റെ കഥാപാത്രങ്ങളാണ് അഹാനയും മംമ്തയും ചെയ്യുന്നത്. കാഴ്ച്ചയില്ലാത്ത പിയാന പ്ലേയറുടെ വേഷമാണ് ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ചത്. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ചിത്രം നേടി. 32 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ആഗോള തലത്തില്‍ 456 കോടി രൂപയാണ് നേടിയത്.

ചിത്രത്തിന്റെ മലയാളമടക്കമുള്ള റീമേക്ക് പതിപ്പുകളും വന്‍തുകയ്ക്കാണ് വിറ്റുപോയത്. തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ റീമേക്കുകള്‍ ഒരുങ്ങുന്നുണ്ട്. ചിത്രത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.