‘ബിസ്മി സ്പെഷ്യല്‍’ എന്ന സിനിമ നിര്‍മിച്ചത് ഫൈസല്‍ ഫരീദ് അല്ല; വ്യാജ വാര്‍ത്ത ജന്മഭൂമി പിന്‍വലിച്ചു

bismi special

കോഴിക്കോട്: നിവിന്‍ പോളി നായകനായ ‘ബിസ്മി സ്പെഷ്യല്‍’ എന്ന സിനിമയ്ക്ക് പണം മുടക്കിയത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദാണെന്ന പ്രചാരണം പൊളിഞ്ഞു. ഇതോടെ നുണ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ബിജെപി മുഖപത്രം ജന്മഭൂമി വാര്‍ത്ത പിന്‍വലിച്ച് തടിയൂരി.

നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയും യുഎഇയില്‍ പ്രവാസിയുമായ ഫൈസല്‍ ഫരീദിന് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. ഇതി പിന്നാലെയാണ് ജന്മഭൂമി വ്യാജ വാര്‍ത്ത നല്‍കിയത്. ‘ബിസ്മി സ്പെഷ്യല്‍’ എന്ന പേരിലെ ബിസ്മിയെന്ന അറബി പേരിന്റെ ചുവട്പിടിച്ചാണ് ജന്മഭൂമി വാര്‍ത്ത പടച്ചുവിട്ടത്.

ഇതേ തുടര്‍ന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ചിരുന്നു. എന്നാല്‍, ചിത്രത്തിന്റെ യഥാര്‍ത്ഥ നിര്‍മാതാവായ സോഫിയാ പോള്‍ തന്നെ ഫേസ് ബൂക്കിലൂടെ ഇതിന്റെ യാഥാര്‍ത്ഥ്യം അറിയിച്ച് മുന്നോട്ട് വന്നതോടെയാണ ജന്മഭൂമിക്ക് വാര്‍ത്ത പിന്‍വലിക്കേണ്ടി വന്നത്.

കേരളത്തിൽ ഏറെ വിവാദമായിരിക്കുന്ന സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില മാധ്യമങ്ങളിൽ “ബിസ്മി…

Posted by Weekend Blockbusters on Wednesday, July 22, 2020