കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്റെ കിങ് ഖാന്‍ തന്റെ 55-ാം പിറന്നാള്‍ ആഘോഷിച്ചത്. നിരവധി സിനിമ പ്രേമികളാണ് ഷാരൂഖിന് ആശംസകളുമായി രംഗത്തെത്തിയത്. പിറന്നാള്‍ രാവില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ ബുര്‍ജ് ഖലീഫയും പങ്ക് ചേര്‍ന്നു. താരത്തിന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ഡോണ്‍, രാവണ്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ബുര്‍ജ് ഖലീഫയില്‍ പിറന്നാള്‍ ആശംസ തെളിഞ്ഞത്.
തന്നെ ‘ബിഗ് സ്‌ക്രീനില്‍’ കണ്ട സന്തോഷം ഷാരൂഖും ട്വീറ്റ് ചെയ്തു. ‘ലോകത്തെിലെ ഏറ്റവും വലിയ ഉയരമുള്ള സ്‌ക്രീനില്‍ എന്നെത്തന്നെ കാണുന്നത് സന്തോഷമുളവാക്കുന്നു. എന്റെ അടുത്ത സിനിമയ്ക്ക് മുമ്പ് തന്നെ എന്നെ ഈ ബിഗ് സ്‌ക്രീനില്‍ എത്തിച്ച സുഹൃത്ത് മുഹമ്മദ് അല്‍അബ്ബാറിന് നന്ദി. എന്റെ കുട്ടികള്‍ക്കും ഇത് മതിപ്പുണ്ടാക്കുന്നതാണ്. ഞാനിത് വളരെയധികം ഇഷ്ടപ്പെടുന്നു’ എന്നായിരുന്നു ഷാരൂഖ് ട്വീറ്റ് ചെയ്തു.