Saturday, April 17, 2021
Home Special GM Talkies നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു

നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിന്റെതായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ക്വാറന്റൈയിനില്‍ ആണെന്നും അടുത്ത ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് താരം വ്യക്തമാക്കി.

ഒക്ടോബര്‍ 7 മുതല്‍ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രമാണ് ജനഗണമനയുടെ ചിത്രീകരണത്തിലായിരുന്നു. കൊച്ചിയിലെ ഷെഡ്യൂള്‍ തീര്‍ത്തശേഷം വീട്ടിലേക്ക് മടങ്ങുന്നതിന് മുന്നേ നടത്തിയിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ചിത്രീകരണത്തിന് മുന്നേ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. വേഗംതന്നെ സുഖം പ്രാപിച്ച് ജോലിയില്‍ തിരികെയെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എല്ലാവരുടേയും സ്‌നേഹത്തിനും കരുതലിനും നന്ദി പറയുന്നുവെന്നും പോസ്റ്റില്‍ പറഞ്ഞു.

Most Popular