Wednesday, June 23, 2021
Home Special GM Talkies അയ്യപ്പഭക്തര്‍ക്ക് ദുബൈ പ്രവാസികളുടെ ഭക്തിഗാനം

അയ്യപ്പഭക്തര്‍ക്ക് ദുബൈ പ്രവാസികളുടെ ഭക്തിഗാനം

മണ്ഡലകാലം തുടങ്ങുമ്പോള്‍ ദുബൈ പ്രവാസികളുടെ അയ്യപ്പഭക്തിഗാനങ്ങള്‍ പുറത്തിറങ്ങി. എട്ട് അയ്യപ്പഭക്തിഗാനങ്ങള്‍ ഉള്‍ക്കൊണ്ട ‘കലിയുഗവരദ 2’ എന്ന ആല്‍ബം കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്തു. ദുബൈയില്‍ മാനേജ്‌മെന്റ് വിദഗ്ധനായ പാലക്കാട് സ്വദേശി ഡോ. നാരായണന്‍ ആര്‍ മേനോന്‍ വരികള്‍ക്ക് അദ്ദേഹം തന്നെയാണ് സംഗീതവും നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് ആര്‍.കെ മോനോനാണ് ആല്‍ബത്തിലെ രണ്ട് പാട്ടുകളുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. 2008 ല്‍ കേരളത്തില്‍ വെച്ച് പുറത്തിറക്കിയ ആദ്യ ആല്‍ബത്തിന്റെ തുടര്‍ച്ചയായാണ് കലിയുഗവരദ രണ്ട് തയാറാക്കിയത്. ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ലിജു രവിയാണ്. മികച്ച പ്രതികരണങ്ങളാണ് കലിയുഗവരദ രണ്ടിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Most Popular