Saturday, July 31, 2021
Home Special GM Talkies മാപ്പിള ഖലാസികളുടെ കഥ പറയുന്ന ദിലീപിന്റെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു; ഖലാസി മലയാളത്തിലെ ഏറ്റവും ചെലവേറിയ...

മാപ്പിള ഖലാസികളുടെ കഥ പറയുന്ന ദിലീപിന്റെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു; ഖലാസി മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാകുമോ?

ദിലീപിനെ നായകനാക്കി ഗോകുലം മൂവിസിന്റെ ബാനറില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമൊരുങ്ങുന്നു. മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതമാണ് ‘ഖലാസി’ എന്ന പേരില്‍ സിനിമയാവുന്നത്. ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്. കോമഡി ഉല്‍സവം ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ് കഥയും സംവിധാനവും. ചിത്രത്തിനായി പടുകൂറ്റന്‍ സെറ്റാണ് ഒരുങ്ങുന്നത്. ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമഖ നടീനടന്മാര്‍ സിനിമയില്‍ ഉണ്ടാവും. ആദ്യഘട്ടചിത്രീകരണം കോഴിക്കോട് ആരംഭിക്കും.

കേരളവര്‍മ പഴശിരാജയ്ക്കും കായംകുളം കൊച്ചുണ്ണിക്കും ശേഷം ശ്രീ ഗോകുലം മൂവിസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന സിനിമയാണ് ഖലാസി. മിഥിലാജിനൊപ്പം അനൂരൂപ് കൊയിലാണ്ടിയും സതീഷുമാണ് തിരക്കഥ. വി സി പ്രവീണും ബൈജു ഗോപാലനുമാണ് സഹനിര്‍മാതാക്കള്‍.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മലബാര്‍ ഖലാസികളുടെ മെയ്ക്കരുത്തിന്റെയും മനക്കണക്കിന്റേയും കഥയാണ് ചിത്രം പറയുന്നത്.

Happy to announce our new movie, to be directed by Mithilaj and produced by Gokulam Gopalettan

Posted by Dileep on Thursday, September 3, 2020

 

Most Popular