Wednesday, May 12, 2021
Home Special GM Talkies 'ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ' 29 മുതല്‍ യു.എ.ഇയില്‍

‘ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ’ 29 മുതല്‍ യു.എ.ഇയില്‍

ദുബൈ: ഇന്ത്യന്‍ സിനിമയുടെ നൊസ്റ്റാള്‍ജിക് പ്രണയ ചിത്രമായ ‘ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ’ യു.എ.ഇയിലെ ബിഗ് സ്‌ക്രീനിലേക്കെത്തുന്നു. ചിത്രത്തിന്റ 25ാം വാര്‍ഷികാഘോഷ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് യു.എ.ഇയിലേയും പ്രദര്‍ശനം. ഈ മാസം 29 മുതലാണ് യു.എ.ഇയിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. 1995 ഒക്‌ടോബര്‍ 20ന് പുറത്തിറങ്ങിയ ചിത്രം മുംബൈയിലെ മറാത്ത മന്ദിര്‍ തിയറ്ററില്‍ തുടര്‍ച്ചയായി 20 വര്‍ഷമാണ് പ്രദര്‍ശിപ്പിച്ചത്.

Most Popular