Tuesday, June 15, 2021
Home Special GM Talkies പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച 'എല്‍മറി'ന്റെ ടീസര്‍ പുറത്തിറങ്ങി

പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച ‘എല്‍മറി’ന്റെ ടീസര്‍ പുറത്തിറങ്ങി

ദോഹ: പൂര്‍ണമായി ഖത്തറില്‍ ചിത്രീകരിച്ച ചീത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ ‘എല്‍മര്‍’ ഉടന്‍ തിയേറ്ററില്‍ എത്തുന്നു. ‘ഖത്തര്‍’ എന്ന രാജ്യത്തിന്റെ സൗന്ദര്യം ഒപ്പിയെടുത്ത സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.

രാജ് ഗോവിന്ദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച്, നടന്‍ സന്തോഷ് കീഴാറ്റുരും ഖത്തറിലെ മലയാളി വിദ്യാര്‍ഥിയും ആലുവ സ്വദേശിയുമായ മാസ്റ്റര്‍ ദേവും, ഖത്തറിലെ പ്രവസികളായ 60 ഓളം നടീ നടന്മാരും അഭിനയിക്കുന്ന ‘എല്‍മര്‍’ എന്ന മലയാള സിനിമയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയാവുന്നു.

പ്രവാസ ജീവിതത്തിന്റെ സംഘര്‍ഷത്തിനിടയില്‍ സ്‌നേഹ വാത്സല്യങ്ങള്‍ നുകരാന്‍ സാധിക്കാത്ത കുട്ടികളിലേക്കു ക്യാമറ തിരിച്ചു വക്കുന്ന ഈ ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രമുഖ ഗായകര്‍ ആണ് പാടിയിരിക്കുന്നത്. നഷ്ടപെട്ടുപോകുന്ന പൊതു ഇടങ്ങളെ തിരിച്ചു പിടിക്കുക എന്ന സന്ദേശത്തില്‍ ഊന്നുന്നതാണ് എല്‍മറിന്റെ പ്രമേയം.

ചിത്രത്തിന്റെ ടീസര്‍ പ്രകാശനം ഇന്ന് രാവിലെ ലാല്‍ ജോസ് നിര്‍വ്വഹിച്ചു. പ്രവാസി മലയാളിയും ആലുവ സ്വദേശിയുമായ രാജേശ്വര്‍ ഗോവിന്ദന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റ തിരക്കഥയും സംവിധാനവും ഗോപി കുറ്റിക്കോല്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക അജയ്കുമാര്‍ സംഗീതം പകരുന്നു. ഹരിഹരന്‍, ഹരിചരണ്‍ എന്നിവരാണ് ഗായകര്‍. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതം നല്‍കിയ കുട്ടികളുടെ ഗാനം രാമപ്രിയ ആലപിക്കുന്നു. ജിസ്ബിന്‍ സെബാസ്റ്റ്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ ലിന്റൊ തോമസ്സ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷഫീര്‍ എളവള്ളി. 2021 ഏപ്രില്‍,- മെയ് മാസം ‘എല്‍മര്‍’ പ്രദര്‍ശനത്തിനെത്തും.
Elmer malayalm movie teaser released


 

Most Popular