എന്‍ജോയി എന്‍ജാമി എന്ന തമിഴ് ഗാനം സോഷ്യല്‍മീഡിയ മുഴുവന്‍ കീഴടക്കി മുന്നേറുന്നു. ഗായകന് ധീയും തമിഴ് റാപ്പര്‍ അറിവും ചേര്‍ന്നൊരുക്കിയ ഗാനം എആര്‍ റഹ്മാന്റെ യുട്യൂബ് മ്യൂസിക് ചാനലായ മാജ്ജായിലാണ് റിലീസ് ചെയ്തത്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഗാനം വിദേശരാജ്യങ്ങളില്‍ പോലും ഓളം സൃഷ്ടിച്ചിട്ടുണ്ട്.
സന്തോഷ് നാരായണന് നിര്‍മിച്ച ഗാനത്തിന് ചിന്മയ ശ്രീപാദ, സിദ്ദാര്‍ത്ഥ, പാ രഞ്ജിത്, ദുല്‍ഖര്‍ സല്മാന് തുടങ്ങിയ സെലിബ്രിറ്റികളില്‍ നിന്നു മികച്ച അഭിപ്രായമാണ് കിട്ടിയത്. ടിക് ടോക്കില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പേര് മൂളുന്ന ഗാനമായി ഇത് മാറിയിട്ടുണ്ട്.
കാടുകളില്‍ വസിച്ചിരുന്ന പൂര്‍വ്വികരെ ആഘോഷിക്കുന്ന ഗാനം രചിച്ചത് അറിവ് ആണ്. തമിഴ്നാട്ടില്‍ നിന്ന് ശ്രീലങ്കയിലെ തേയിലത്തോട്ടത്തിലേക്ക് ജോലിക്കായി കൊണ്ടുപോയ തന്റെ മുത്തശ്ശിയുമായുള്ള സംഭാഷണമാണ് ഇതിലെ വരികള്‍ക്ക് പ്രചോദനമെന്ന് അറിവ് പറഞ്ഞു. മാര്‍ച്ച് 7ന് ആണ് വീഡിയോ യുട്യൂബില്‍ റീലീസ് ചെയ്തത്. ഇതിനകം 2.61 കോടി പേര് വീഡിയോ കണ്ടു കഴിഞ്ഞു.
‘Enjoy Enjaami’: Tamil song goes viral; crosses 25 million views on YouTube