Tuesday, May 18, 2021
Home Special GM Talkies ‘നിങ്ങളെ ഇഷ്ടമാണ്, എന്തിനാണ് ഒരു മുസ്​ലിമിനെ വിവാഹം ചെയ്തത്?’; ആരാധകന് വായടപ്പിക്കുന്ന മറുപടി കൊടുത്ത് പ്രിയാമണി

‘നിങ്ങളെ ഇഷ്ടമാണ്, എന്തിനാണ് ഒരു മുസ്​ലിമിനെ വിവാഹം ചെയ്തത്?’; ആരാധകന് വായടപ്പിക്കുന്ന മറുപടി കൊടുത്ത് പ്രിയാമണി

നടി പ്രിയാമണി ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുമായി എത്തിയ ആരാധകന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാവുന്നു.’രക്ത് ചരിത സിനിമ മുതല്‍ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്‌ലിമിനെ വിവാഹം ചെയ്തത്’ എന്നാണ് അയാള്‍ ചോദിച്ചത്. ഇതോടെ മറുപടിയുമായി നടി രംഗത്തെത്തി. ഞാന്‍ വിവാഹം കഴിച്ചത് ഒരു ഇന്ത്യനെയാണ് എന്നാണ് പ്രിയ പ്രതികരിച്ചത്. വിവാഹത്തിനോ നല്ല കുടുംബ ജീവിതത്തിനോ മതം ഒരു പ്രശ്നമല്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള നടിയുടെ കമന്റിന് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്തുവന്നു. രാജ്യമെങ്ങും ഇത്തരം വിഷയങ്ങള്‍ സജീവ ചര്‍ച്ചയാകുമ്പോഴാണ് ആരാധകന്റെ ചോദ്യത്തിന താരത്തിന്റെ വായടപ്പിക്കുന്ന മറുപടി.

തെന്നിന്ത്യന്‍ സിനിമാരംഗത്തെ സജീവ സാന്നിദ്ധ്യമാണ് പ്രിയാമണി. 2017 ലാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരാവുന്നത്. ഇവന്റ് ഓര്‍ഗനൈസറായ മുസ്തഫയും പ്രിയാമണിയും ഏറെ കാലമായി ഇഷ്ടത്തിലായിരുന്നു. ബെംഗളൂരുവിലെ റജിസ്റ്റര്‍ ഓഫിസില്‍ വച്ച് നടത്തിയ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹം.

Most Popular