Tuesday, May 11, 2021
Home Special GM Talkies ലാല്‍ ജോസിന്റെ പുതിയ സിനിമ ദുബയില്‍; ഈ മാസം ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തില്‍ സൗബിനും മംമ്തയും...

ലാല്‍ ജോസിന്റെ പുതിയ സിനിമ ദുബയില്‍; ഈ മാസം ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തില്‍ സൗബിനും മംമ്തയും പ്രധാന വേഷത്തില്‍

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ലൊക്കേഷന്‍ ദുബൈ. സൗബിന്‍ ഷാഹിറും മംമ്ത മോഹന്‍ദാസുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ തിരക്കഥ എഴുതുന്നത് ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ്. അറബിക്കഥ, ഡയ്മണ്ട് നെക്ലസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കടല്‍ കടന്ന് ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഈ മാസം ദുബയില്‍ ആരംഭിക്കും.

ദസ്തക്കീര്‍, സുലേഖ എന്നീ കഥാപാത്രങ്ങളെയാണ് സൗബിനും മംമ്തയും അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം മൂന്നു കുട്ടികളും ഒരു പൂച്ചയും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. സലിംകുമാറും റഷ്യന്‍ നടിയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ‘ജാതിക്കാ തോട്ടം’ എന്ന പാട്ടെഴുതിയ സുഹൈല്‍ കോയയാണ് ചിത്രത്തിലെ ഗാനരചയിതാവ്.

ആലുവക്കാരനായ ദസ്തക്കീറിന്റെയും ഭാര്യ സുലേഖയുടെയും രണ്ടു കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ് ഈ ചിത്രം പറയുന്നത്.


 

Most Popular