Saturday, May 15, 2021
Home Special GM Talkies ഇതാണ് സൂപ്പര്‍ സ്റ്റാര്‍ ക്വാറന്റീന്‍; 275 ദിവസങ്ങള്‍ക്കു ശേഷം മമ്മൂട്ടി വീടിനു പുറത്തിറങ്ങി

ഇതാണ് സൂപ്പര്‍ സ്റ്റാര്‍ ക്വാറന്റീന്‍; 275 ദിവസങ്ങള്‍ക്കു ശേഷം മമ്മൂട്ടി വീടിനു പുറത്തിറങ്ങി

കൊച്ചി: എല്ലാ ക്വാറന്റീന്‍ റെക്കോഡുകളും കടത്തിവെട്ടിയ സൂപ്പര്‍ സ്റ്റാര്‍ ഒടുവില്‍ പുറത്തിറങ്ങി. ലോക് ഡൗണ്‍ മാറിയതിന് ശേഷം പല താരങ്ങളും പുറത്തിറങ്ങുകയും സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുകയുമെല്ലാം ചെയ്തിരുന്നു. എന്നാല്‍, ലോക് ഡൗണ്‍ മുതല്‍ ഇന്നേ വരെ പുറത്തിറങ്ങാത്ത ഒരു താരം ആയിരുന്നു മമ്മൂട്ടി.

നീണ്ട 275 ദിവസത്തെ ക്വാറന്റീന് ശേഷം ഒടുവില്‍ മമ്മൂട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരിക്കുന്നു. എംജി റോഡ് വഴി കണ്ടെയ്നര്‍ റോഡിലൂടെ കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെത്തി ചായ കുടിച്ച ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. ഇന്നലെ രാത്രി ആയിരുന്നു മെഗാസ്റ്റാര്‍ പുറത്തിറങ്ങിയത്.

അതേ സമയം, രാജ്യത്ത് കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് താരം നിരവധി തവണ സോഷ്യല്‍ മീഡിയയിലൂടെ സന്ദേശങ്ങള്‍ പങ്കുവച്ചിരിന്നു.

Most Popular