Saturday, September 18, 2021
Home Entertainment നിവിന്‍ പോളിയുടെ പുതിയ ചിത്രം 'താരം' വരുന്നു

നിവിന്‍ പോളിയുടെ പുതിയ ചിത്രം ‘താരം’ വരുന്നു

ഈസ്റ്റര്‍ ദിനത്തില്‍ പുതിയ യുവതാരം നിവിന്‍ പോളി പുതിയ സിനിമ പ്രഖ്യാപിച്ചു. ‘താരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യും. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോമഡിയും റൊമാന്‍സും നിറഞ്ഞ ചിത്രമായിരിക്കും താരം.

കിളി പോയി എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ വിവേക് രഞ്ജിത് ആണ് താരത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രദീഷ് എം വര്‍മ്മയും സംഗീത സംവിധാനം രാഹുല്‍ രാജുമാണ്.

രാജീവ് രവിയുടെ തുറമുഖം, നവാഗതനായ ലിജു കൃഷ്ണയുടെ പടവെട്ട്, രതീഷ് പൊതുവാളിന്റെ കനകം കാമിനി കലഹം എന്നീ ചിത്രങ്ങളാണ് നിവിന്‍ പോളി നിലവില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യര്‍ ആണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം.
ALSO WATCH

Most Popular