നയന്‍താരയുടെ ജന്മദിനത്തില്‍ സമ്മാനവുമായി ‘നിഴല്‍’ ടീമും; ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച്‌ കുഞ്ചാക്കോ

nizhal_nayanthara_photos-804

തെന്നിന്ത്യന്‍ താരറാണി നയന്‍താര 36ാം പിറന്നാള്‍ ആഘോഷിക്കുവമ്പോള്‍ പിറന്നാള്‍ സമ്മാനവുമായി ‘നിഴല്‍’ ചിത്രത്തിന്റെ ടീമും. ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. ‘ലേഡി സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍’ നേര്‍ന്ന് കൊണ്ട് കുഞ്ചാക്കോ ബോബനാണ് ഫസ്റ്റ് ലുക്ക് പോസറ്റര്‍ പുറത്ത് വിട്ടത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് നിഴല്‍. എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് നിഴല്‍ ഒരുങ്ങുന്നത്. എറണാകുളമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. 25 ദിവസമാണ് നയന്‍താര ഷൂട്ടിംഗിനായി കൊച്ചിയില്‍ എത്തിയത്.

ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നിഴലിനുണ്ട്. ലാല്‍, സുധീഷ്, ഡോ. റോണി, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവ് ആണ്. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊഡുത്താസ് ആണ്. ആന്റോ ജോസഫ് ഫിലിം കമ്ബനി, മെയ് ലോഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.