Monday, May 10, 2021
Home Special GM Talkies ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിനെത്തുന്ന പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ് വര്‍ത്തമാനം

ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിനെത്തുന്ന പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ് വര്‍ത്തമാനം

പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രമായെത്തുന്ന പര്‍ത്തമാനം ഈ മാസം 12ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സ്വാതന്ത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുല്‍ റഹ്‌മാനെക്കുറിച്ച് ഗവേഷണം നടത്താനായി ഡല്‍ഹിയിലെ ഒരു യൂനിവേഴ്‌സിറ്റിയിലേയ്ക്ക് യാത്ര തിരിച്ച മലയാളി പെണ്‍കുട്ടി നേരിടേണ്ടി വരുന്ന വെല്ലുവിളികളും പ്രതിസന്ധികളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

വര്‍ത്തമാനം ഒരു പോരാട്ടത്തിന്റെ കഥയാണെന്ന് പാര്‍വതി പറഞ്ഞു. ‘ഒരുപാട് തരത്തിലുള്ള പോരാട്ടങ്ങള്‍ക്കിടയിലാണ് നാം എല്ലാവരും ജീവിച്ചുകൊണ്ടിരിയ്ക്കുന്നത്. അതുപോലെ ഒരു പോരാട്ടത്തിന്റെ കഥയാണ് വര്‍ത്തമാനം.’ ഫേസ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പാര്‍വതി പറയുന്നു.

സിദ്ദാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. പാര്‍വതിയ്ക്ക് ഒപ്പം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രത്തിന്റെ നിര്‍മാണം. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഒരു ഗാനവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

 

Most Popular