Saturday, September 25, 2021
Home Special GM Talkies കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടണമെന്നാശ്യവുമായി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടണമെന്നാശ്യവുമായി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ പരമര്‍ശങ്ങളെല്ലാം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്താറുണ്ട്. ഇപ്പോഴിതാ കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. നടിയ്ക്കെതിരെ ക്രിമിനല്‍ റിട്ട് ഫയല്‍ ചെയ്തിരിക്കുന്നത് അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്മുഖാണ്.

കങ്കണ തന്റെ ട്വിറ്ററിലൂടെ വിദ്വേഷം പരത്തുകയും ഐക്യമില്ലാതാക്കുകയും ചെയ്യുന്നു എന്ന് കാണിച്ചാണ് അലി കാഷിഫ് ഖാന്‍ ദേശ്മുഖിന്റെ ഹര്‍ജി. സി.ആര്‍.പി.സി 482 വകുപ്പ് ചേര്‍ത്തുകൊണ്ടാണ് കേസ്. കങ്കണയുടെ വിദ്വേഷം പരത്തുന്ന ട്വീറ്റുകള്‍ രാജ്യത്തെ തന്നെ വിഭജിക്കാനിടയാക്കുന്നതാണെന്നും കുറ്റകൃത്യമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ച ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ വക്കീല്‍ നോട്ടീസ്.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ ബില്‍കീസ് ബാനുവിനെ അപകീര്‍ത്തിപ്പെടുക്കുന്ന രീതിയില്‍ പ്രസ്താവന നടത്തയതിനാണ് നോട്ടിസ്. കങ്കണ കഴിഞ്ഞ ദിവസമാണ് ‘ഷഹീന്‍ബാഗ് ദാദി’ ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തത്.

Most Popular