Monday, June 14, 2021
Home Special GM Talkies 'ദാമു അണ്ണന്‍ മാസ്'; ട്രോള്‍ ചിത്രം പങ്കുവെച്ച്‌ സൂപ്പര്‍താരം പൃഥ്വിരാജ്

‘ദാമു അണ്ണന്‍ മാസ്’; ട്രോള്‍ ചിത്രം പങ്കുവെച്ച്‌ സൂപ്പര്‍താരം പൃഥ്വിരാജ്

ട്രോള്‍ ലോകത്തെ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന കഥാപാത്രമാണ് ദശമൂലം ദാമു. മമ്മൂട്ടി ചിത്രം ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമു. എന്നാല്‍ ചടമ്പിനാട് ഇറങ്ങിയ സമയത്ത് ലഭിച്ചതിനേക്കാളും സ്വീകാര്യത ദാമുവിന് ഇപ്പോഴാണ് ലഭിക്കുന്നത്. ദശമൂലം ദാമുവിനെ കുറിച്ചുളള പൃഥ്വിരാജ് സുകുമാരന്റെ പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൈക്ലിങ്ങില്‍ പൃഥ്വിയെ പുറകിലാക്കി കുതിച്ചുപായുന്ന ദാമു അണ്ണന്റെ ചിത്രമാണ് നടനും പങ്കുവെച്ചത്.

ദശമൂലം ദാമുവിന്റെ സ്പീഡ് കണ്ട് ദാമു അണ്ണന്‍ മാസ് എന്നാണ് പൃഥ്വി കുറിച്ചത്. കോള്‍ഡ് കേസ് എന്ന പുതിയ ചിത്രത്തില്‍ സൈക്ലിങ് നടത്തുന്ന ചിത്രമായിരുന്നു പൃഥ്വിയുടെതായി അടുത്തിടെ പുറത്തുവന്നത്. ഈ ചിത്രത്തില്‍ ദാമുവിനെ കൂടി ഉള്‍പ്പെടുത്തിയാണ് ട്രോള്‍ ഉണ്ടാക്കിയത്. ട്രോള്‍ കണ്ട് ഇഷ്ടപ്പെട്ടതിന് പിന്നാലെയാണ് പൃഥ്വിയും അത് പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെതായി ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കോള്‍ഡ് കേസ്. എസിപി സത്യജിത്തായി നടന്‍ എത്തുന്ന സിനിമ തനു ബാലക് ആണ് സംവിധാനം ചെയ്യുന്നത്. അരുവിയിലൂടെ ശ്രദ്ധേയയായ അദിഥി ബാലന്‍ സിനിമയില്‍ നായികാ വേഷത്തിലെത്തുന്നു.

Most Popular