സസ്പെന്‍സ് നിറഞ്ഞ രംഗങ്ങളുമായി പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തി സി യു സൂണ്‍ ട്രെയ്്ലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് ഒരുക്കുന്ന ‘സീ യു സൂണ്‍’ ഒടിടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈം വഴി ചിത്രം റിലീസിനെത്തും. ‘ഇതെന്റെ ലാസ്റ്റ് മെസേജാണ്’ എന്ന സന്ദേശത്തോട് കൂടി അവസാനിക്കുന്ന ട്രെയ്ലര് പ്രേക്ഷകരെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ്.
ദര്‍ശന രാജേന്ദ്രന്, റോഷന് മാത്യു എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍. ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ ആണ് നിര്‍മാണം. സംഗീതം ഗോപി സുന്ദര്‍.