Saturday, September 25, 2021
Home Special GM Talkies മകന്‍ പാട്ടുകാരനാകാന്‍ ആഗ്രഹമില്ലെന്ന് തുറന്നു പറഞ്ഞ് ഗായകന്‍ സോനു നിഗം

മകന്‍ പാട്ടുകാരനാകാന്‍ ആഗ്രഹമില്ലെന്ന് തുറന്നു പറഞ്ഞ് ഗായകന്‍ സോനു നിഗം

മകന്‍ പാട്ടുകാരനാകാന്‍ ആഗ്രഹമില്ലെന്ന് തുറന്നു പറഞ്ഞ് ഗായകന്‍ സോനു നിഗം. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് മകന്‍ തന്നെ പോലെ ഗായകനാകാന്‍ താത്പര്യമില്ലെന്ന് സോനു തുറന്നു പറഞ്ഞത്. കുറഞ്ഞത് ഇന്ത്യയിലെങ്കിലും മകന്‍ ഗായകനാകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സോനു. ഇതിന് മുമ്പും രാജ്യത്തെ സംഗീത ലോകത്തെ വിവേചനത്തെ കുറിച്ച് സോനു തുറന്നു പറഞ്ഞിട്ടുണ്ട്. രാജ്യത്തെ വലിയ മ്യൂസിക് ഗ്രൂപ്പിന്റെ പിടിയിലാണ് സംഗീതലോകം എന്നായിരുന്നു സോനുവിന്റെ പരാമര്‍ശം. ‘തുറന്നു പറഞ്ഞാല്‍, അവന്‍(മകന്‍) ഗായകനാകുന്നതില്‍ എനിക്ക് താത്പര്യമില്ല. കുറഞ്ഞത് ഈ രാജ്യത്തെങ്കിലും. എന്തായാലും അവന്‍ ഇന്ത്യയിലല്ല ജീവിക്കുന്നത്. ദുബായിലാണ്. അവനെ ഇതിനകം ഇന്ത്യയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. പാടാനുള്ള കഴിവുണ്ടെങ്കിലും മറ്റൊരു മേഖലയിലാണ് അവന് താത്പര്യം.

ദുബായിലെ മുന്‍ നിര ഗെയിമര്‍മാരില്‍ ഒരാള്‍ നീവിന്‍ നിഗം. ദുബായില്‍ പ്രചാരത്തിലുള്ള ഫോര്‍ട്‌നൈറ്റ് ഗെയിമര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് നീവിന്‍. കഴിവും പ്രതിഭയമുള്ളവനാണ് തന്റെ മകന്‍. എന്ത് ചെയ്യണമെന്ന് അവന് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലെന്നും അവനെന്താണ് വേണ്ടതെന്ന് അവന്‍ തന്നെ കണ്ടെത്തട്ടെയെന്ന്
സോനു നിഗം പറയുന്നു.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സമയത്താണ് സംഗീത ലോകത്തും വിവേചനവും സ്വജനപക്ഷപാതവും ഉണ്ടെന്ന ഗുരുതര ആരോപണം സോനു നിഗം ഉന്നയിച്ചിരുന്നു.

Most Popular