Friday, May 14, 2021
Home Special GM Talkies സുരരൈ പോട്രിലെ ആ പൈലറ്റ് ഇതാണ്; പൊന്നാനിയില്‍ വേരുകളുള്ള വര്‍ഷയ്ക്ക് ഇത് ജീവിത വേഷം

സുരരൈ പോട്രിലെ ആ പൈലറ്റ് ഇതാണ്; പൊന്നാനിയില്‍ വേരുകളുള്ള വര്‍ഷയ്ക്ക് ഇത് ജീവിത വേഷം

എല്ലാ റെക്കോഡുകളും ഭേദിച്ച് സിനിമാ പ്രേമികളുടെ കൈയടികള്‍ നേടി സൂര്യയുടെ സൂരരൈ പോട്ര്. അഭിനയ മികവ് കൊണ്ട് ഓരോത്തരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന സിനിമ ഇതിനോടകം പ്രേക്ഷകപ്രശംസ നേടി കഴിഞ്ഞു. സിനിമയെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ മറ്റുള്ളവരോടൊപ്പം ഇടംപിടിച്ചവരില്‍ ഒരാളാണ് ക്ലൈമാക്‌സില്‍ എത്തുന്ന പൈലറ്റ്.

സിനിമയുടെ എന്‍ഡ് ടൈറ്റില്‍ കാര്‍ഡ് കാണിക്കുന്ന നിമിഷങ്ങളിലാണ് വിമാനത്തില്‍ നിന്ന് ഇറങ്ങി വരുന്ന വനിതാ പൈലറ്റിനെ കാണിക്കുന്നത്. ഈ പെണ്‍കുട്ടിയാണോ വിമാനം പറത്തിയത് എന്ന് ഉര്‍വശിയുടെ കഥാപാത്രം അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യം അകമ്പടിയായാണ് ഇവരെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍, സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പൈലറ്റാണ് വര്‍ഷ നായര്‍ എന്ന ഈ യുവതി. ചെന്നൈ സ്വദേശിയായ വര്‍ഷ ഇന്‍ഡിഗോയിലെ പൈലറ്റാണ്. ഭര്‍ത്താവ് ലോഗേഷ് എയര്‍ ഇന്ത്യയില്‍ പൈലറ്റും. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ചാണ് വര്‍ഷ ഈ സിനിമയിലേക്ക് എത്തുന്നത്.

കേരളത്തില്‍ പൊന്നാനിയില്‍ കുടുംബ വേരുകളുള്ള വര്‍ഷ കുടുംബവുമൊത്ത് ചെന്നൈയിലാണ് കഴിയുന്നത്. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന് ശേഷം വരുന്ന പൈലറ്റായ പെണ്‍കുട്ടി ആരെന്ന് തിരഞ്ഞ് സൂരരൈ പോട്ര് ആരാധകരാണ് വര്‍ഷയുടെ ഇന്‍സ്റ്റഗ്രാം കണ്ടെത്തിയത്. എയര്‍ ഡെക്കാന്‍ എന്ന ലോ ബഡ്ജറ്റ് എയര്‍ലൈന്‍സ് സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥ് എഴുതിയ ആത്മകഥ ‘സിംപ്ലി ഫ്‌ളൈ’ എന്ന പുസ്തകത്തെ ആധാരമാക്കി സംവിധായിക സുധ കൊങ്ങര ഒരുക്കിയ സൂരരൈ പോട്ര് സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് ഇതിനകം നിരൂപകരും പ്രേക്ഷകരും പുകഴ്ത്തിയിരിക്കുന്നത്.

Most Popular