Sunday, May 16, 2021
Home Special GM Talkies മറഡോണയ്ക്ക് പകരം മലയാളി നടി മഡോണയ്ക്ക് ആദരാഞ്ജലികള്‍

മറഡോണയ്ക്ക് പകരം മലയാളി നടി മഡോണയ്ക്ക് ആദരാഞ്ജലികള്‍

ക്രൂരമായ തമാശകള്‍ക്കും, മറ്റുള്ളവരെ അധിക്ഷേപിക്കാനുമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുണ്ട്. അക്കൂട്ടത്തില്‍ ഒരെണ്ണം കൂടി. ഇത്തവണ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത് നടി മഡോണ സെബാസ്റ്റിയനാണ്. ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റിയന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആദരാഞ്ജലികളും ട്രോളുകളും നിറഞ്ഞത്. മറഡോണയുടെ മരണത്തിന് പിന്നാലെ മഡോണയുടെ പേജില്‍ ആദരാഞ്ജലികള്‍ എന്ന് കമന്റ് വരികയായിരുന്നു.

ഈ കമന്റ് ചര്‍ച്ചയാവുകയും ട്രോളുകള്‍ നിറയുകയുമായിരുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസുകളായി മഡോണയുടെ ഫോട്ടോ ഷെയര്‍ ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ ക്രൂരമായ തമാശയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ശക്തമാകുന്നുണ്ട്.

‘മങ്കികളുടെ ശ്രദ്ധയ്ക്ക് ഞാന്‍ മഡോണ സെബാസ്റ്റിയന്‍. ഇന്നലെ മരിച്ചത് ഫുട്‌ബോള്‍ ഇതിഹാസം മറഡോണ. തലയില്‍ ചാണകം ആണെന്ന് കരുതി ദയവ് ചെയ്ത് അത് എന്റെ പ്രൊഫൈലില്‍ വന്നു കാണിക്കരുതെ’ന്ന് നടി മഡോണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Most Popular