Thursday, July 29, 2021
Home Special GM Talkies വി കെ പ്രകാശിന്റെ എറിദയില്‍ സംയുക്ത നായികയാവും

വി കെ പ്രകാശിന്റെ എറിദയില്‍ സംയുക്ത നായികയാവും

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സംയുക്ത മേനോന്‍ നായിക. ‘എറിദ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ‘പ്രണയത്തിലായ ഒരു ദേവതയുടെ കഥ’ എന്നാണ്. നേരത്തെ വി കെ പ്രകാശ് ചിത്രങ്ങളായ ഗുലുമാല്‍, ത്രീ കിംഗ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള വൈ വി രാജേഷ് ആണ് പുതിയ ചിത്രത്തിന്റെയും രചന.

സംയുക്ത മേനോനൊപ്പം കിഷോര്‍, നാസര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറുകളില്‍ അജി മേടയില്‍, അരോമ ബാബു എന്നിവരാണ് നിര്‍മ്മാണം. വി കെ പ്രകാശിന്റെ തന്നെ നിര്‍മാണക്കമ്പനിയായ ട്രെന്റ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് ആണ് സഹനിര്‍മാണം.

Most Popular