Friday, September 24, 2021
Home Special GM Talkies കിംഗ് ഖാന്റെ വീട്ടില്‍ അതിഥികളാവാം..

കിംഗ് ഖാന്റെ വീട്ടില്‍ അതിഥികളാവാം..

ബോളിവുഡ് കിംഗ് ഖാന്റെ അഥിതികളാവാന്‍ അവസരം. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ തന്റെ ദില്ലിയിലെ വീട്ടിലേക്കാണ് അതിഥികളെ തേടുന്നത്. ഷാരൂഖും ഭാര്യയും ഇന്റീരിയര്‍ ഡീസൈനറുമായ ഗൗരിയുടേയും ആദ്യത്തെ വീടാണ് എയര്‍ ബിഎന്‍ബിയില്‍ അതിഥികളെ കാത്തിരിക്കുന്നത്. ദക്ഷിണ ദില്ലിയിലെ പഞ്ച്ശീല്‍ പാര്‍ക്കിന് സമീപത്താണ് ഈ വീടുള്ളത്. 2021 ഫെബ്രുവരി 13 ന് ഒരു ദിവസത്തേക്കാണ് വീട് ലഭ്യമാവുക. നവംബര്‍ 30 വരെയാണ് അതിനായി അപേക്ഷകരെ തേടുന്നത്. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ ഡിസംബര്‍ 15ന് പ്രഖ്യാപിക്കും. അപേക്ഷകരില്‍ നിന്ന് ഗൌരിയും എയര്‍ ബിഎന്‍ബിയും തെരഞ്ഞെടുക്കുന്ന വിജയിക്കാണ് ഈ വീട്ടില്‍ ഒരു ദിവസം ചെലവിടാനാവുക. വിജയി അടക്കമുള്ള രണ്ട് പേര്‍ക്കാണ് ഇവിടെ താമസിക്കാനാവുക. താമസ സമയത്ത് ആഡംബരകാറില്‍ ദില്ലി കറങ്ങാനും അവസരമുണ്ട്. ഷാരൂഖ് കുടുംബത്തിന്റെ പ്രിയപ്പെട്ട ഭക്ഷണത്തിനൊപ്പം താരങ്ങളുടെ സന്ദേശവും താമസക്കാര്‍ക്ക് ലഭിക്കും.

gauri1200 (1)

ഏറെക്കാലമായി മുംബൈയിലാണ് കുടുംബ സമേതം ഷാരൂഖ് താമസിക്കുന്നത്. എന്നാല്‍ താരദമ്പതികള്‍ക്ക് ഏറെ നൊസ്റ്റാള്‍ജിയ ഉള്ളയിടമാണ് ഈ വീടെന്നാണ് ഗൗരി ഖാന്‍ എയര്‍ ബിഎന്‍ബിയോട് പ്രതികരിച്ചത്. ദമ്പതികള്‍ എന്ന നിലയിലും കുടുംബമെന്ന നിലയിലും തങ്ങളുടെ ആദ്യ കാലത്തിന്റെ പ്രതിഫലനമായാണ് ഗൗരി ഈ വീടിനെ കാണുന്നത്.

Most Popular