Monday, April 12, 2021
Home Special Health Scan ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍

ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍

ദഹനപ്രശ്നങ്ങള്‍ അനുഭവപ്പെടാത്തവരില്ല. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചല്‍ തുടങ്ങിയവ ഇവയിലുള്‍പ്പെടും. തുടര്‍ച്ച യായുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കും. ഇതിന് പരിഹാരമായി പതിവായി മരുന്നുകള്‍ കഴിക്കുന്നത് മറ്റ് സങ്കീര്‍ണതകള്‍ക്ക് കാരണമാവുകയും ചെയ്യും. ജീവിതശൈലികൊണ്ടുതന്നെ ദഹനം സുഗമമാക്കുകയാണ് ഉചിതം.

സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണം, കൃത്രിമ ചേരുവകള്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കാം. ഉപ്പ്, പഞ്ചസാര, മറ്റ് രാസവസ്തുക്കള്‍ ഇവ അമിതമായി ഉപയോഗിക്കരുത്. അതുപോലെ സംസ്‌കരിച്ച ഭക്ഷണസാധനങ്ങളിലടങ്ങിയ ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്നതോടൊപ്പം വയറില്‍ അള്‍സറും നീര്‍വീക്കവുമുണ്ടാക്കാന്‍ കാരണമായേക്കും. ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…

പപ്പായ…

പപ്പായ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനനാളത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും ദഹന എന്‍സൈമുകളുടെ സാന്നിധ്യം മൂലം മലവിസര്‍ജ്ജനം സുഗമമാക്കാനും സഹായിക്കുന്നു. ശരീരഭാരം, വയറുവേദന, മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യും.

ആപ്പിള്‍…

വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമായ ആപ്പിളില്‍ ധാരാളം ധാതുക്കളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നു, മാത്രമല്ല നാരുകളാല്‍ സമ്പന്നമായതിനാല്‍ ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിര്‍ത്തുകയും ചെയ്യുന്നു.

വെള്ളരിക്ക…

വെള്ളരിക്കയില്‍ ശരിയായ ദഹനത്തിന് സഹായിക്കുന്ന ‘എറെപ്‌സിന്‍’ എന്ന എന്‍സൈം അടങ്ങിയിരിക്കുന്നു. ആമാശയത്തിലെ അസിഡിറ്റി, ഗ്യാസ്‌ട്രൈറ്റിസ്, പെപ്റ്റിക് അള്‍സര്‍ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് ആപ്പിള്‍ കഴിക്കുന്നത് ഏറെ ?ഗുണം ചെയ്യും.

വാഴപ്പഴം..

ദഹനം എളുപ്പമാക്കാന്‍ ഏറ്റവും മികച്ചതാണ് വാഴപ്പഴം. കാരണം ഉയര്‍ന്ന ഫൈബര്‍ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തില്‍ ദിവസവും ഒരു വാഴപ്പഴം ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ?സഹായിക്കുന്നു.

തേനും നാരങ്ങയും…

ദിവസവും വെറും വയറ്റില്‍ തേനും നാരങ്ങ നീരും ചേര്‍ത്ത ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെയും പ്രതിരോധശേഷിയെയും മെച്ചപ്പെടുത്തുന്നു. മാത്രമല്ല, ഉപാപചയ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

Most Popular