News Flash
X
ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഗുരുതരപ്രശ്‌നമെന്ന് എച്ച്എംസി

ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഗുരുതരപ്രശ്‌നമെന്ന് എച്ച്എംസി

personmtp rafeek access_timeFriday July 10, 2020
HIGHLIGHTS
ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുതരാവസ്ഥയിലേക്ക് നീങ്ങുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കണ്‍സള്‍ട്ടന്റ്.

ദോഹ: ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുതരാവസ്ഥയിലേക്ക് നീങ്ങുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കണ്‍സള്‍ട്ടന്റ്. ആരോഗ്യം സങ്കീര്‍ണാവസ്ഥയിലേക്ക് പോകാന്‍ ഇടയുള്ളതിനാല്‍ പ്രമേഹ രോഗികള്‍ അവരുടെ മരുന്ന് കൃത്യമായി കഴിക്കണമെന്ന് എച്ച്എംസി ഡയബറ്റിസ് കണ്‍സള്‍ട്ടന്റ് ഡോ. സെയ്‌നബ് ദാബൂസ് പറഞ്ഞു. ഡോക്ടറുടെ നിര്‍ദേശപ്രകാരമലല്ലാതെ മരുന്ന് നിര്‍ത്തരുതെന്നും അവര്‍ ഉപദേശിച്ചു.

ഫാസ്റ്റിങ് ബ്ലഡ് ഷുഗര്‍ 80-130 എംജി/ഡിഎല്‍ ആയിരിക്കണം. ബക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം ഇത് 90നും 180നും ഇടയില്‍ ആയിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടര്‍ച്ചയായി 70ല്‍ താഴെയോ 280ന് മുകളിലോ ആണെങ്കില്‍ 16099 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടണമെന്നും ഡോ. സെയ്‌നബ് പറഞ്ഞു.

വീടിനകത്ത് കഴിയവേ ആരോഗ്യകരമായ അവസ്ഥ നിലനിര്‍ത്തുന്നതിന് ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ദിവസം എട്ട് കപ്പ് വരെ വെള്ളം കുടിക്കണം. പച്ചക്കറികളും പഴ വര്‍ഗങ്ങളും ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് പോലുള്ള പഴങ്ങളാണ് ഉത്തമം.

വീടിനകത്ത് നടക്കുകയോ ചെറിയ വ്യായാമങ്ങള്‍ ചെയ്യുകയോ വേണം. ഇതിലൂടെ ദിവസം അര മണിക്കൂര്‍ ആഴ്ച്ചയില്‍ നാല് ദിവസം വ്യായാമമെന്നത് നേടിയെടുക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. പുറത്തിറങ്ങി സൂര്യപ്രകാശം കൊള്ളാത്തതിനാല്‍ വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ വേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.

People with Type 2 diabetes at risk of severe COVID-19 complications if infected: HMC

SHARE :
folder_openTags
content_copyCategory