Saturday, July 24, 2021
Home Special Health Scan കൊറോണ വൈറസ് മനുഷ്യന്റെ തൊലിയില്‍ 9 മണിക്കൂറോളം നിലനില്‍ക്കും

കൊറോണ വൈറസ് മനുഷ്യന്റെ തൊലിയില്‍ 9 മണിക്കൂറോളം നിലനില്‍ക്കും

ടോക്കിയോ: മഹാമാരിയായി പടര്‍ന്ന കൊറോണ വൈറസ് മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറോളം നിലനില്‍ക്കുമെന്ന് ജപ്പാനിലെ ഗവേഷകര്‍. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ കഴുകേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതാണു പുതിയ റിപ്പോര്‍ട്ടെന്നും ഗവേഷകര്‍ വിലയിരുത്തി.

കൊറോണയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എലിപ്പനിക്കു കാരണമാകുന്ന രോഗാണു മനുഷ്യചര്‍മത്തില്‍ 1.8 മണിക്കൂറോളമാണു നിലനില്‍ക്കുകയെന്നു ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ ഈ മാസം പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 9 മണിക്കൂറോളം വൈറസ് ചര്‍മത്തില്‍ തുടരുന്നതു സമ്പര്‍ക്കം വഴിയുള്ള രോഗസാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിളുകളാണു സംഘം പരിശോധിച്ചത്. കൊറോണ വൈറസും ഫ്‌ളു വൈറസും എഥനോള്‍ പ്രയോഗിച്ചാല്‍ 15 സെക്കന്‍ഡിനുള്ളില്‍ നിര്‍ജീവമാകും. എഥനോളാണു ഹാന്‍ഡ് സാനിറ്റൈസറുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

Most Popular