കോവിഡ് വായുവിലൂടെ പകരാന്‍ സാധ്യതയെന്ന് കുവൈത്തിലെ ഗവേഷകര്‍ കണ്ടെത്തി

Coronavirus spreads through air

കുവൈത്ത് സിറ്റി: വായുവിലൂടെ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഡോ. അലി അല്‍ ഹുമൂദിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണു ഫീല്‍ഡ് പഠനത്തിന്റെയും ജാബര്‍ അല്‍ അഹ്മദ് ആശുപത്രിയില്‍ നിന്നു ശേഖരിച്ച സാമ്പിളുകളുടെയും വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠന ഫലം പുറത്ത് വിട്ടിരിക്കുന്നത്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ വൈറസ് വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. കണ്ടെത്തലുകള്‍ കൊറോണ വൈറസിന്റെ ചലന വിന്യാസങ്ങള്‍ മനസിലാക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധത്തിനുള്ള ശുപാര്‍ശകള്‍ തയ്യാറാക്കുന്നതിനും സഹായകമാകുമെന്ന് ഡോ. അലി അല്‍ ഹമൂദ് വ്യക്തമാക്കി.

യുഎസ് ഹാവഡ് സര്‍വകലാശാലയുമായി ഏകോപിപ്പിച്ച് അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പഠനത്തിനു ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചത്. ഈയിടെ ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തിയ സമാനമായ പഠന ഫലം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു.

Coronavirus spreads through air