Friday, August 6, 2021
Home Special Health Scan ഇന്ത്യയുടെ കോവാക്‌സിന്‍ കോവിഡിനെ പിടിച്ചുകെട്ടുമോ; ഡല്‍ഹി എയിംസില്‍ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു

ഇന്ത്യയുടെ കോവാക്‌സിന്‍ കോവിഡിനെ പിടിച്ചുകെട്ടുമോ; ഡല്‍ഹി എയിംസില്‍ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മിച്ച കോവിഡ് വാക്സിനായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു. ഡല്‍ഹി എയിംസിലാണ് പരീക്ഷണം. വാക്സിന്റെ ആദ്യ ഡോസ് 30 വയസുള്ള യുവാവിനാണ് നല്‍കിയത്. 0.5 മില്ലി വാക്‌സിനാണ് ആദ്യ ഡോസായി നല്‍കിയത്. വാക്സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായി രജിസ്റ്റര്‍ ചെയ്തിരുന്നവരില്‍ നിന്ന് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇയാള്‍ക്ക് ആദ്യ ഡോസ് നല്‍കിയത്. രണ്ടാഴ്ചത്തേക്ക് ഇയാളെ നിരീക്ഷണത്തിലാക്കും. ശേഷം അടുത്ത ഡോസ് നല്‍കും.

ഐ.സി.എം.ആര്‍., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കൊവാക്സിന്‍ വികസിപ്പിച്ചത്. എയിംസിലുള്‍പ്പെടെ രാജ്യത്തെ 12 സ്ഥലങ്ങളിലാണ് വാക്സിന്റെ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണം നടക്കുക. ആദ്യഘട്ടത്തില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത 18 മുതല്‍ 55 വയസുവരെയുള്ള 375 സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണം.


 

Most Popular